കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവസേനനാണ് സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം ലഭിച്ചത്.ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അരംഭിച്ച ഫുട്ബോൾ കോച്ചിഗ് ക്യാമ്പിൽ പരിശീലനം നേടിയ ദേവസേനൻ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സെലക്ഷൻ ക്യാമ്പിലൂടെയാണ് ജില്ലാ ടീമിൽ എത്തിയത്.
കടയ്ക്കൽ ആൽത്തറമൂട് മനോന്മണി വിലാസത്തിൽ സി ദീപുവിൻ്റെയും (സി പി ഐ എം കടയ്ക്കൽ നോർത്ത് എൽ സി സെക്രട്ടറി) കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി അഖിലയുടെയും മകനാണ് ദേവസേനൻ. ഇതിനകം ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ദേവസേനൻ കുറ്റിക്കാട് സി പി എച്ച് എസ് എസ് വിദ്യാർത്ഥിയാണ്