കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്.
കീഴേചെമ്പകശ്ശേരി വീട്ടിൽ 65 വയസ്സുള്ള സമതിയമ്മയുടെ 2 അര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്.
സുമതിയമ്മയോട് വഴി ചോദിക്കുകയും തുടർന്ന് മാല വലിച്ചു പൊട്ടിക്കുകയുമായിരുന്നു.
സുമതിയമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് കടന്ന് കളഞ്ഞിരുന്നു.
സുമതിയമ്മയുടെ നെറ്റിയിലും ചെവിക്ക് പുറകിലും സാരമായി പരിക്കേറ്റിട്ടുണ്ട്.
സുമതിയമ്മയുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .