യുവ എഴുത്തുകാരനായ ഭരത് കോട്ടുക്കലിന്റെ പ്രഥമ കവിത സമാഹാരമായ ‘തുരുത്തുകളിൽ വേലിതീർക്കുന്നവർ’ എന്ന കവിത സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം കൊല്ലം എഴുത്തു കൂട്ടത്തിന്റെ വാർഷിക സമ്മേളനത്തിൽ വെച്ചു ആകാശവാണി അസി.ഡയറക്ടർ മുഖത്തല ശ്രീകുമാർ
അനീഷ്.കെ.അയിലറയ്ക്ക് നൽകി പ്രകാശനം ചെയ്തു.
യുവ കവിത പുരസ്‌കാര ജേതാവും, അഭിഭാഷകനും, പരിശീലകനും, പ്രഭാഷകനും കൂടിയാണ് ഭരത് കോട്ടുക്കൽ.
കൊല്ലം എഴുത്തുകൂട്ടം പ്രസിഡന്റ് അനീഷ് കെ അയിലറ അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. മുരളി സ്വാഗതം ആശംസിച്ചു. കൊല്ലം എഴുത്തുകൂട്ടം സെക്രട്ടറി പ്രീത ആർ നാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.
പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ശ്രീ പുനലൂർ സോമരാജൻ, കഥാകൃത്ത് അനൂപ് അന്നൂർ,എഴുത്തുകൂട്ടത്തിന്റെ ഭാരവാഹികൾ ആയ വടയാർ സുനിൽ,ജോൺ റിച്ചാർഡ്, ഇടപ്പോൺ അജികുമാർ, മഞ്ജു സാം, എഡ്വേർഡ് നസ്രത്ത് തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം എഴുത്തുക്കൂട്ടം ട്രഷറർ അനാമിക സജീവ് നന്ദി പറഞ്ഞു.