കടയ്ക്കൽ സ്വദേശി പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ മിഷ്യൻകുന്ന് സ്നേഹ ഭവനിൽ അമ്പത് വയസ്സുളള ഉദയൻ ആണ് മരണപ്പെട്ടത്കടക്കലമ്മ ലോറിയിലും കെഎസ്ആർടിസി യിൽ എം പാനൽ ഡ്രൈവറും ആയിരുന്നു. ഉദയൻ. തടിലോറിയുമായി പെരുമ്പാവൂരിൽ എത്തി, തടി ഇറക്കുന്നതിനിടയിൽ ലോറി മുന്നോട്ട് ഉരുണ്ടാണ് അപകടം നടന്നത്.വാഹനം മുന്നിലേക്ക് നീങ്ങിയതിനെ തുടർന്ന് വാഹനം തളളി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഭിത്തിയിൽ ചെന്ന് ഇടിച്ച വാഹനത്തിന് ഇടയിൽ പെട്ടതാണ് അപകട കാരണം

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം

ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത് . വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Read More

ചിതറ മുള്ളിക്കാട് വാഹനാപകടം ; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത് . ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്.റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത് . മാതാവിന് പരിക്കുകൾ ഉണ്ട് . കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

Read More

ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം . ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

Read More

അരിപ്പൽ അമ്മയമ്പലത്തിൽ വാഹനാപകടം ; ഒരു മരണം

ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ജീപ്പും സ്കൂട്ടറും അമ്മയമ്പലം ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ച് ആയിരുന്നു അപകടം . അപകടത്തിൽ അമ്മയമ്പലം സ്വദേശി സ്കറിയ മരണപ്പെട്ടു . ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

Read More

അയൂരിൽ തട്ടുകടയിലേക്ക് വാഹനം ഇടിച്ചു കയറി ഒരു മരണം

ആയൂർ, അകമൺ പാറവിള വീട്ടിൽ സേതു (49) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു അപകടം നടന്നത്.ആയൂരിൽ ബിവറേജസ് കോർപ്പറേഷന്റെ എതിർ സൈഡിൽ ഉള്ള തട്ടുകടയിൽ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു മരണപ്പെട്ട സേതു. ആയൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടെമ്പോ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമയും വികലാംഗനുമായ സന്തോഷ്‌, ഓമനക്കുട്ടൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട സേതുവിന്റെഭാര്യ: ചന്ദ്രിക,മക്കൾ : നന്ദു, അനന്ദു. അച്ഛൻ :ഭാസ്കരൻ (late)അമ്മ:രാധ വാർത്ത…

Read More

കടയ്ക്കൽ നിലമേൽ റോഡിൽ വെള്ളാംപാറയിൽ വാഹനാപകടം;യുവാവിന് പരിക്ക്

കടയ്ക്കൽ നിലമേൽ റോഡിൽ വെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ കാർ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആറ്റുപുറം സ്വദേശി അനന്തു (23) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ… വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പാലോട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലോട് പേരയത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണയം പൂരം വില്ലയിൽ ദുർഗേഷ് (24) ആണ് മരിച്ചത്. പനവൂർ ഭാഗത്ത് നിന്നും വന്ന ആട്ടോറിക്ഷയും കുടവനാട് ഭാഗത്ത് നിന്നും വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ദുർഗേഷ് ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന പാണയം സ്വദേശി നിതിൻ, ഓട്ടോ ഡ്രൈവർ പേരയം സ്വദേശി സജീവൻ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ഇരുവാഹനങ്ങളും ഭാഗീകമായി തകർന്നു. മരിച്ച…

Read More

കടയ്ക്കലിൽ വാഹനം പോസ്റ്റിൽ ഇടിച്ചു ഒരാൾ മരണപ്പെട്ടു.

കടയ്ക്കൽ വാട്ടർ അതോറിറ്റിട്ടിയുടെ താൽക്കാലിക ജീവനക്കാരനായ സന്തോഷാണ് മരണപ്പെട്ടത്. CPHSS സ്കൂളിന് സമീപത്തെ പോസ്റ്റിൽ ബൈക്ക് ഇടിച്ചാണ് മരണം സംഭവിച്ചത്. ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് സന്തോഷ്‌ മരണപെടുകയായിരുന്നു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയാണ് മരണപ്പെട്ട സന്തോഷ്‌. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പോലീസ് ഉദ്യോഗസ്ഥനായ പള്ളിക്കൽ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

നെടുമ്പായികുളം ജംഗ്ഷന് താഴെ കെഎസ്ആർടിസി ബസ് തട്ടി ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ സ്വദേശി അരുൺകുമാറാണ് മരിച്ചത്.കൊട്ടാരക്കര നിന്നും കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!