കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികനെ നിയന്ത്രണം വിട്ടകാർ ഇടിച്ചു തെറിപ്പിച്ചു.
ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രികനായ
കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി ഷംസുദ്ധീനെ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കാർ നിർത്താതെ പോവാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ മടത്തറ വരെ പിന്തുടർന്ന് എത്തി കാറിലുള്ളവരെ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി..
ആന്ധ്രാ സ്വാദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഉറങ്ങി പോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ പരിക്കേറ്റ ഷംസുദ്ധീൻ കുളത്തുപുഴയിലെ ബേക്കറി ജീവനക്കാരനാണ്