മടത്തറയിൽ പ്ലാൻറിൻ്റെ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ
ശിവൻമുക്ക് വട്ടവിളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തനമാണ് രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ ഇന്നലെ വൈകുന്നേരം 6 മണിയോടെ തടഞ്ഞത്. മുൻപും നിരവധി തവണ പൊടിശല്യം മൂലം സംഘർഷം ഉണ്ടായിട്ടുണ്ട്. ഡിസംബർ 31 ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും അതുവരെ പൊടിപടലവും പുകയും കൂടുതലുണ്ടാകാതെ പ്രവർത്തിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധിപേരാണ് ശ്വാസകോശ രോഗങ്ങളും, ത്വക്കുരോഗങ്ങളുമായി കഴിയുന്നത്. കിലോമീറ്ററുകളോളം അകലത്തിലേക്കാണ് പ്ലാൻ്റിൽ നിന്നുള്ള പൊടിയും പുകയും പരക്കുന്നത്. പ്ലാൻ്റിൻ്റെ പ്രവർത്തനം…


