നിലമേലിൽ കാറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന ക്ഷേത്ര പൂജാരി മരണപ്പെട്ടു

ചടയമംഗലം വെട്ടുവഴി അനന്തപുരി യോഗേശ്വര മഠത്തിൽ 31 വയസ്സുള്ള ആനന്ദകൃഷ്ണനാണ് മരണപ്പെട്ടത്. ഈ കഴിഞ്ഞ 9ന് രാവിലെ വാമനപുരത്തെ ക്ഷേത്രത്തിൽ പൂജക്കായ്പോകുമ്പോൾ നിലമേൽ ഗ്രാമപഞ്ചായത്തിനു മുന്നിൽ വെച്ചു പൂജാരി യാത്രചെയ്ത ബുള്ളറ്റിലേക്കു തിരുവനന്തപുരത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ടു ഇടിച്ചു കേറുകയായിയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരെ ഇന്ന് രാവിലെ മരണസംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നിലമേലിൽ ഓട്ടോറിക്ഷയും കെ എസ് ആർ റ്റി സി ബസും കൂട്ടിയിടിച്ച് അപകടം

നിലമേലിൽ ഓട്ടോറിക്ഷയും കെ എസ് ആർ റ്റി സി ബസും കൂട്ടി ഇടിച്ച് അപകടം . ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ആയൂർ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം . കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും പരിക്കേറ്റവരെ മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നവകേരള സദസ്സിൽ യൂത്ത്കോൺഗ്രസ് കരിങ്കൊടിപ്രകടനം നടത്തി നിലമേലിൽ പോലീസുമായി നേരിയ സംഘർഷം

യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനം നിലമേൽ ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ സംഘർഷമുണ്ടായി. പോലീസ് അറസ്റ്റിനെ പ്രതിരോധിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാഹിൻ പുത്തയം, ഡിസിസി ജന:സെക്രട്ടറി വി.റ്റി സിബി, ലിവിൻ വേങ്ങൂർ, എ.ആർ റിയാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം…

Read More

നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി കൊല്ലം ജില്ലയിലെ നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പ്രിപ്രൈമറി പഠനത്തെ ആധുനികകാലത്തിന് ചേരുംവിധം പരിഷ്‌കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഇവിടെ മികവോടെ നടപ്പിലാക്കുന്നത്. നിറംപിടിപ്പിച്ച പാതയും…

Read More

സ്വർണ്ണവും വെങ്കലവും നേടി
നിലമേലിലെ കായിക താരങ്ങൾ അഭിമാനമാകുന്നു

സ്വർണ്ണവും, വെങ്കലവും ഓടിയെടുത്ത് നിലമേലിലെ കുരുന്നുകൾ. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ നിലമേൽ വളയിടം സ്വദേശി  സ്വാലിഹ് 50.53 സെക്കന്റ്‌ ഓടി  സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചു. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ നിലമേൽ നെട്ടയം സ്വദേശി  ആദിൽ.  48.99 സെക്കന്റ്‌ ഓടി വെങ്കല മെഡൽ നേട്ടത്തിലും എത്തി ചേർന്നു.. നിലമേലുകാരൻ ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ 400 മീറ്ററിൽ ദേശീയ റെക്കോർഡ് ജേതാവായി, ഏഷ്യൻ ഗെയിംസിൽ അടക്കം മെഡൽ നേടിയ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ നിലമേൽ സ്വദേശി പിടിയിൽ

ആറ്റിങ്ങൽ : മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിൽ താമസിക്കുന്ന അമീർ താഹ എന്ന് വിളിക്കുന്ന അമീർ( 25 ) ആണ് അറസ്റ്റിൽ ആയത്. ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിലമേൽ വെള്ളാംപാറയിൽ വാഹനാപകടം  ഒരാൾക്ക് ഗുരുതര പരിക്ക്

നിലമേൽ വെള്ളാംപാറയിൽ  ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം , വർക്കല സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലമേലിൽ നിന്നും കടയ്ക്കലേക്ക് വന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് തെറിച്ചു പോകുകയും ബൈക്കിന് മുകളിലുടെ ലോറി കയറി  പത്ത് മീറ്ററോളം ബൈക്ക് ലോറിയുടെ അടിയിൽ നിരങ്ങി വരുകയും ആയിരുന്നു. ലോറി റോങ് സൈഡിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181…

Read More

നിലമേൽ സ്വദേശികൾ എം ഡി എം എയും കഞ്ചാവുമായി ചടയമംഗലം പോലീസ് പിടിയിൽ

നിലമേൽ പ്ലാച്ചിയോട്, പ്രകാശ് നിവാസിൽ  ബാലകൃഷ്ണന്റെ മകൻ വൈശാഖ് 20 വയസ്സ് , നിലമേൽ വലിയ വഴി ഷംനാദ് മൻസിലിൽ ഷാനവാസിന്റെ മകൻ ഷംനാദ് 25 വയസ്സ്എന്നിവരെയാണ് ചടയമംഗലം പോലീസും കൊല്ലം ഡാൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ സിഐ സുനീഷ്,,എസ് ഐ മോനിഷ്, എസ് സി പി ഓ സനൽകുമാർ, സിപിഒ മാരായ…

Read More

പോലീസ് അടുത്ത് നിൽക്കുന്നത് അറിയാതെ നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗം പ്രതി പോലീസ് കസ്റ്റഡിയിൽ

നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗിച്ചയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചടയമംഗലം പൊലീസ്. കുരിയോട് അൽ അമീൻ മൻസിലിൽ , അൽ അമീൻ ആണ് പോലീസ് പിടിയിൽ ആയത്.കൂടുതൽ പരിശോധനയിൽ 5 ഗ്രാം MDMA യും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി. നിലമേലിൽ നിന്നും തന്നെയാണ് MDMA വാങ്ങിയത് എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. നിലമേലിലും പരിസരത്തും വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ 9.30 ന് നിലമേലിൽ എത്തി ചേരും

നാളെ രാവിലെ 7മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടു വിലാപയാത്ര 9.30 ആകുമ്പോൾ നിലമേലിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിലാപയാത്ര വെമ്പായം വെഞ്ഞാറമൂട് കിളിമാനൂർ നിലമേൽ ചടയമംഗലം ആയുർ  കൊട്ടാരക്കര വഴി കോട്ടയത്തേക്ക് പോകും ,കേരള പോലീസ് എംഡി റോഡിൽ ഗതാഗത നിയന്ത്രണം മുൻകൂട്ടി അറിയിച്ചിട്ടുണ്ട് . നിരവധി പ്രവർത്തകരാണ് ഉമ്മൻചാണ്ടിയെ…

Read More