ചിതറയിൽ പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരൻ പിടിയിൽ
ചിതറയിൽ പട്ടിക ജാതിയിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു . മണലുവട്ടം പറുങ്കിമാവിളവീട്ടിൽ മുഹമ്മദ് ഷിഹാസ് (21) ആണ് പിടിയിലായത്. രണ്ടായിരത്തി ഇരുപത്തിനാല് ഏപ്രിൽ പിതാവിനോടെപ്പം മത്സ്യ കച്ചവടത്തിന് പോകുമ്പോഴാണ് ഇയ്യാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയുടെ മാതാവിന്റെ ഫോൺ നമ്പർ കൈക്കലാക്കുകയും ഷിഹാസ് കുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പ്രണയം നടിച്ച് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയും ചെയ്തു . കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ വീട്ടിൽ അതിക്രമിച്ച് കയറി നിരന്തരം…


