Headlines

ചിതറയിൽ നിർദ്ധരരായ കുടുംബങ്ങൾക്ക് സഹായവുമായി അനിൽകുമാറും കുടുംബവും

ചിതറ: ചിതറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധരരായ കുടുംബങ്ങൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധന സഹായം നൽകി അനിൽകുമാറും, ഹാപ്പി അനിൽകുമാറും മാതൃകയായി.തങ്ങളുടെ അവശ്യം ചിതറ ഗ്രാമപഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത്‌ കണ്ടെത്തിയ അർഹരായ നിർദ്ധരരായ 4 കുടുംബങ്ങൾക്ക് 50,000 രൂപവീതമാണ് സഹായം നൽകിയത്.അരിപ്പൽ, കിളിത്തട്ട്, മാങ്കോട് എന്നീ വാർഡുകളിൽ നിന്നാണ് കുടുംബങ്ങളെ കണ്ടെത്തിയത്. പഞ്ചായത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം ;ഒരാൾക്ക് ഗുരുതര പരിക്ക്

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം. APRM സ്കൂളിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജീഷ്. 34,ദീപു. 24,അൻസാരി 36, എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 0

Read More

ചിതറ കൃഷി ഭവൻ ഓണ ചന്ത 11 മുതൽ 14 വരെ

ചിതറ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ ചന്ത സെപ്റ്റംബർ 11മുതൽ 14 തിയതി വരെ കൃഷി ഭവനിൽ വച്ചു നടക്കുന്നതാണ്.പച്ചക്കറികൾ, ഏത്തക്ക എന്നിവ നിലവിലെ അതാതു ദിവസത്ത് വിലയിൽ നിന്നും 10% വില കൂടുതൽ നൽകി കർഷകരിൽ നിന്നും സംഭരിക്കുന്നതാണ്. പച്ചക്കറി, ഏത്തക്ക എന്നിവ നൽകാൻ ഉണ്ടങ്കിൽ കൃഷി ഭാനിൽ 10/09/24 ചൊവ്വാഴ്ച 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. . കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽ നിന്നും 30% വില കുറച്ചു വിതരണം…

Read More

വയനാട് ദുരന്തത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ചിതറയിലെ മലയാളി പ്രവാസി കുടുംബം

ചിതറ സ്വദേശികളായ മലയാളി കുടുംബമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.ഷാർജ മുവൈലിയയിലെ alzahra children skill development center , സ്ഥാപിക സിറുജ ദിൽഷാദ് തന്റെ പ്രവാസ വർണ്ണങ്ങൾ എന്ന ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക സിഎംഡിആർഎഫ് ഇലേക്ക് ഭർത്താവ് ദിൽഷാദ്, മകൾ ഫർദാന എന്നിവർക്കൊപ്പം വന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.

Read More

ചിതറ തൂറ്റിക്കലിൽ ചെണ്ടുമല്ലി പൂ വിളവെടുപ്പ് നടന്നു

ചിതറ തൂറ്റിക്കലിൽ അമൃത ഭവനിൽ ജയലാലും റീന കുമാരിയും ഓണത്തിന് മുന്നോടിയായി ചെയ്ത ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്. ചിതറ ഗ്രാമപ്പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്‌സൺ പുതുശ്ശേരി സിന്ധു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. Cds ചെയർപേഴ്‌സൺ ,മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ അനവധി പേരാണ് വിളവെടുപ്പിന് പങ്കാളിത്തം വഹിച്ചത് .

Read More

ചിതറയിൽ പ്ലസ് വൺവിദ്യാർഥിനിയെ വീട്ടി നുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ ഇരപ്പിൽ വേങ്ങവിള വീട്ടിൽ ബാബു വിമല ദമ്പതികളുടെ മകൾ 16 വയസ്സുള്ള ശരണ്യയെ ആണ് വീട്ടിനോട്‌ ചേർന്നുള്ള പഠന മുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണപ്പെട്ട ശരണ്യ ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുട്ടിയുടെ മാതാവാണ് കൂട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കാണുന്നത് . ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. ചിതറ പോലീസ്…

Read More

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം ആൽത്തറ അടച്ചു കെട്ടിയതായി പരാതി

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം PWD റോഡ് പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന ആൽത്തറ കെട്ടി അടച്ചതായി വ്യാപക പരാതി. അമ്പല വിശ്വാസികളും ബസ് യാത്രികരും പൊതു ജനങ്ങളും വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ആൽത്തറയാണ് ക്ഷേത്ര കമ്മിറ്റി കെട്ടി അടച്ചത്. ഈ നടപടിയിലാണ് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നത്. ആൽത്തറ അടച്ചു പൂട്ടിയ ഭാഗം പൊളിച്ചു പഴയ സ്ഥിതിയിൽ ആക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.

Read More

ചിതറ ആയിരകുഴിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

ചിതറ ആയിരകുഴിയിൽ വീട്ടിനുള്ളിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി . ആയിരിക്കുഴി പാലമൂട്ടിൽ വീട്ടിൽ 52 വയസുകാരൻ വിശ്വനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പുറത്ത് കാണാതിരുന്ന വിശ്വനാഥനെ തിരക്കി സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ വിശ്വനാഥനെ കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശ്വനാഥന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചാണ് മരണപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു . മൃതദേഹം…

Read More

വയനാട്ടിലെ ജനങ്ങൾക്ക്  കൈത്താങ്ങായി ചിതറ സ്വദേശിയായ വിദ്യാർത്ഥിനി

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. ചിതറ വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ മാനേജർ സജീറിൻ്റെയും സിബിലയുടെയും മകളാണ്.

Read More

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട;ചിതറ സ്വദേശികൾ പിടിയിൽ

L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ കൊല്ലം ജില്ലാ അതിർത്തിയായ ആര്യൻകാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂർ നിന്നും കാർ മാർഗം കൊണ്ടുവന്ന 25 gm MDMA സഹിതം…

Read More
error: Content is protected !!