മാതൃകയായി കല്ലറ ഗവണ്മെന്റ് VHSS ലെ വിദ്യാർത്ഥിനികൾ

ഒരു പവൻ വരുന്ന സ്വർണഭരണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ഇരുന്ന യുവതിക്ക് ആശ്വാസമായി കല്ലറ VHSS ലെ വിദ്യാർത്ഥിനികൾ. കല്ലറ ARS ന് സമീപം റോഡരികിൽ കിടന്ന സ്വർണാഭരണം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ സ്കൂളിന് മുന്നിൽ പോയിന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ശ്രീ സന്തോഷിനെ വിവരമറിയിക്കുകയും സ്വർണം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പാങ്ങോട് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ ഇടപെടലിൽ ഉടമ സ്റ്റേഷനിൽ എത്തി സ്വർണാഭരണം ഏറ്റു വാങ്ങുകയുമായിരുന്നു. ബിൻസിയ,ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന…

Read More

കല്ലറ ഗ്രാമ പഞ്ചായത്ത്‌ ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ; വാർഡ് മെമ്പർക്ക് മൂന്ന് വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: ഭവന നിർമാണപദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമപഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പറും സിപിഎംകല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ഷീലയെ ആണ് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം പിഴ ഈടാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ് വിധിച്ചത്. 2011-2012 കാലഘട്ടത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011 ആഗസ്റ്റ് മൂന്നിന് വെള്ളം കുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനി ക്കുകയും മിനിട്‌സ് ബുക്കിൽ…

Read More

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു. INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ…

Read More

യുവതിയെ കയറി പിടിച്ച കല്ലറ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

കല്ലറ-തുമ്പോട് സ്വദേശി ബാബു(50)നെയാണ് അറസ്റ്റ് ചെയ്ത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 6-ാം തീയതിയാണ് പച്ചക്കറി കടയിൽ കയറി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 50കാരനെതിരെ യുവതി പാങ്ങോട് പൊലീസിൽ പരാതി നൽകിയത് മുൻപും ഇയാൾക്ക് എതിരെ സമാനമായ കേസുണ്ട്.

Read More

കല്ലറയിൽ സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ് അപകടം

സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ യാത്രക്കാരിയുടെ താടിയെല്ലിന് പൊട്ടലേറ്റു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ കല്ലറ മരുതമൺ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുന്ന യാത്രക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പാലോട് സ്വദേശി ഷൈലജ ( 52 )ക്കാണ് പരിക്കേറ്റത്. ബസിൻ്റെ പിൻവശത്തെ ഡോറിൽ നിന്നാണ് വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീണത്. ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ മെഡിക്കൽ…

Read More

നാടിന് അഭിമാനമായി കല്ലറ പാങ്ങോട് കെ വി യു പി എസ് സ്കൂളിലെ കുരുന്നുകൾ

കടയ്ക്കൽ ശ്രീ പച്ച ശശിധരൻ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അൻപ തോളം സ്കൂളുകളെ പിന്നിലാക്കി കൊണ്ടാണ് പാങ്ങോട് കെ വി യുപിഎസ്സ്കൂളിലെ കുട്ടികൾ ഒന്നാമതെ ത്തി ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂൾ വിദ്യാർത്ഥിനികളായ അമ്‌ന അൻസാർ, അസ്ന ഫാത്തിമ, ഫൈസ ഫാത്തിമ, പൂജിത, അനന്യ വിനയൻ എന്നി മിടുക്കികളാണ് ഈ വിജയത്തിന്റെ അമരക്കാർ.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കല്ലറ സ്വദേശി അറസ്റ്റില്‍

കല്ലറ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലറ കെ ടി കുന്ന് സ്വദേശി വിപിന്‍ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കല്ലറയിൽ കിണറിനുള്ളിൽ വൃദ്ധയുടെ മൃതദേഹം

വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് പുറത്തെടുത്തു കല്ലറ പഞ്ചായത്ത്‌ കുറുമ്പയം കന്യാരു കുഴി എന്ന സ്ഥലത്ത് ലീലാമണി അമ്മ (73 ) എന്ന വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്തു. പാങ്ങോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Read More

കല്ലറയിൽ ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന മുതിർന്ന കോൺഗ്രസ് നേതാവ്  മരണപ്പെട്ടു

കല്ലറ- ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മരണമടഞ്ഞു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ വട്ടക്കോണം ഈസ (72) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം വീടിന് സമീപത്തെ വീടുകളിൽ U.D.F സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഈസക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ സമീപത്തുള്ള വീട്ടിൽ കയറി വിശ്രമിക്കുന്നതിനിടയിൽ അസുഖം കൂടുകയും ഉടൻ ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…

Read More

കല്ലറ മിതൃമ്മലയിൽ മൂന്നര വയസുള്ള കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു

മിതൃമ്മല ഇരുളൂർ ചാവരുകാണിയിൽ മുൻ പഞ്ചായത്ത് മെമ്പർ സതി രാജിൻ്റെ മകൻ മൂന്നര വയസ്സുള്ള ആദിത്യനാണ് വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!