fbpx
Headlines

പുനലൂരിൽ കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതര പരിക്ക്

കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ ഹൈസ്‌കൂള്‍ വാര്‍ഡില്‍ ഈട്ടിവിള വീട്ടില്‍ ഷാജി-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നൗഫല്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓയൂര്‍ റോഡുവിള നജീം മന്‍സിലില്‍ നൗഫലി(19)നെ ഗുരുതരനിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുനലൂര്‍ നെല്ലിപ്പള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച ഒമ്പതരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നെല്ലിപ്പള്ളിയിലെ ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം….

Read More

ഫുട്‌ബോൾ കളിക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുഡ്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനടയിൽ മതിലിനുപുറത്ത് ഇടവഴിയിലേക്ക് ഫുഡ്‌ബോൾ തെറിച്ചുപോയി. അത് എടുക്കാനായി മതിലിനോടു ചേർന്ന ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു മതിലിനോട് ചേർന്ന് നിന്ന പോസ്റ്റിൽ നിന്നും വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർഫാൻ. മാതാവ്: ഹാംലത്സഹോദരങ്ങൾ: ആസിഫ, ആഫിറസംസ്കാരം 19..4.2024 ഉച്ചയ്ക്ക്…

Read More

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അമാൻ, സന്ദീപ് എന്നിവരാണ് മരിച്ചത്. കാറിലൂണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗലൂരുവിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥികളാണ് ഇവർ. ബംഗലൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹങ്ങൾ കൈമാറും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓടി; തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമ്പോൾ കുഴഞ്ഞു വീണ പത്താം ക്ലാസ് വിദ്യാർത്ഥി ചികിൽസയിലിരിക്കേ മരിച്ചു

സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. അഴൂർ പാട്ടത്തിൽ മനുവിന്റെയും ദീപയുടെയും മകൻ, പ്രമാടം നേതാജി എച്ച്.എസ്.എസ് വിദ്യാർത്ഥി വിഷ് മനു(15)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കോന്നി ഉപജില്ലാ സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ട മത്സരത്തിൽ വിഷ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും കുറഞ്ഞു വന്നതോടെ…

Read More