കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുഡ്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനടയിൽ മതിലിനുപുറത്ത് ഇടവഴിയിലേക്ക് ഫുഡ്‌ബോൾ തെറിച്ചുപോയി. അത് എടുക്കാനായി മതിലിനോടു ചേർന്ന ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു മതിലിനോട് ചേർന്ന് നിന്ന പോസ്റ്റിൽ നിന്നും വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർഫാൻ.
മാതാവ്: ഹാംലത്
സഹോദരങ്ങൾ: ആസിഫ, ആഫിറ
സംസ്കാരം 19..4.2024 ഉച്ചയ്ക്ക് 12 മണിക്ക് തൃക്കരുവ മുസ്‌ലിം ജുമാ അത്തിൽ