കഴിഞ്ഞ ദിവസം നിലമേൽ വെച്ച്  നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം നിലമേൽ വെച്ച്  നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപെട്ടു. കിളിമാനൂർ പുല്ലയിൽ കൃഷ്‌ണാലയത്തിൽ ബിനുവിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്.. ബൈക്കിൽ ഭർത്താവിന്റെ ചടയമംഗലത്തേ വീട്ടിൽ വന്നു തിരികെ പോകവേയാണ് അപകടം നടന്നത്.തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്  മരണം സംഭവിച്ചത്.

Read More

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചെറുകോട് സ്വദേശി ദീപുവിൻ്റെ ഭാര്യ തൃക്കണ്ണാപുരം സ്വദേശിനി ഫാത്തിമ (21 ) യാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം . ദീപുവിൻ്റെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി . ദീപുവാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കടയ്ക്കൽ പോലീസ് അന്വേഷണം തുടങ്ങി .

Read More

പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

സ്കൂളിലേക്ക് ബസ് കിട്ടിയില്ല, ക്ഷീണിച്ച് പാലത്തിലിരുന്നു;നാട്ടുകാർ കണ്ടത് ദാരുണമായി മരിച്ചു കിടക്കുന്നത്

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ്. സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ്  എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക്…

Read More

കെഎസ്ആർടിസി സ്റ്റാന്റിൽ ബസിടിച്ച് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു

കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോൺ…

Read More

മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം

തിരുവനന്തപുരം മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് (4) ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട് അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകനാണ് അനിരുദ്ധ്. കഴിഞ്ഞ ഉത്രാടദിനത്തിൽ അനീഷും കുടുംബവും ഗോവയിൽ പോയിരുന്നു. അതിന് ശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും…

Read More

കൊല്ലം നിലമേലിൽ കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം

കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ➡️➡️…

Read More

ഡോ വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊല്ലം :ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് കുറ്റകൃത്യം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്നാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട്. ഇയാളുടെ രക്തത്തിലോ മൂത്രത്തിലോ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ, സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കാണിച്ച് ഡോക്ടറുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തുമ്പോൾ സന്ദീപ് മദ്യലഹരിയിലായിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നുവെന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മാരകമായി കുത്തേറ്റു മരിക്കുന്നതിന് മുമ്പ് സന്ദീപ് വന്ദന മദ്യം കഴിച്ചിരുന്നതായി…

Read More