
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു
അഞ്ചൽ വയലാ സ്വദേശി 32 വയസ്സുള്ള ശ്യാംകുമാറാണ് പോലീസിന്റെ പിടിയിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാവുകയും ശ്യാംകുമാർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച പലതവണ പീഡിപ്പിച്ചു . അതിനു ശേഷം ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ശ്യാംകുമാർ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയുംപുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു….