മടത്തറ കൊല്ലായില്‍ മലപ്പുറംകോളനിയില്‍ തോട്ടുംകര തെറ്റിക്കുന്നില്‍ വീട്ടില്‍ രഞ്ജിത് (22) നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 വയസ്സുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽആരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിക്കുകയായിരുന്നു..
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിൽ പെൺകുട്ടിയെ കാണാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ രഞ്ജിത്തിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി അഞ്ചൽ പോലീസിന് കൈമാറി.
തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയോട് വിവരങ്ങൾതിരക്കിയപ്പോൾ ആണ് പെൺകുട്ടി പീഡനത്തിനിരയായി വരുകയായിരുന്നു എന്ന് അറിയുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.