fbpx
Headlines

ആറുവയസുകാരിയെ പീഡിപ്പിച്ച 78 കാരനായ നിലമേൽ സ്വദേശിയെ 41 വർഷം കഠിന തടവ് വിധിച്ച് കോടതി

ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 41 വർഷം കഠിനതടവും 20000/-രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ്‌ ശ്രീമതി. അഞ്ചു മീരാ ബിർള.

നിലമേൽ വില്ലേജിൽ കൈതോട് മുറിയിൽ വലിയ വഴി എന്ന സ്ഥലത്ത് മുണ്ടപ്ലാമൂട് ദർഭവിള പുത്തൻവീട്ടിൽ അംഷാൻ പിള്ള മകൻ ഷംസുദ്ദീൻ 78 നെയാണ് ശിക്ഷിച്ചത്.

25.03.2022 തീയതി പ്രതി അതിജീവതയെ സമീപത്തുള്ള പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

പറഞ്ഞ് ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ പ്രിയ പി എം എഫ്ഐആർ രജിസ്റ്റർ ചെയ്തു ആദ്യാന്വേഷണം നടത്തിയ കേസിൻ്റെ ചാർജ് ഷീറ്റ് സമർപ്പിച്ചത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വി ബിജു ആണ്.

പ്രോസിക്യൂഷന് വേണ്ടി Adv Shugu C Thomas ഹാജരായി. പ്രോസിക്യൂഷൻ എയ്‌ഡ് ASI സുധാകുമാരി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x