
കടയ്ക്കലിൽ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ
കടയ്ക്കൽ വെള്ളാറുവട്ടം സ്വദേശി അഭിജിത്താണ് പോലീസ് പിടിയിലായത് .ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ അഭിജിത്ത് പരിചയപ്പെടുകയും ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ശേഷം അഭിജിത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ പലതവണ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡനത്തിനിരയായ പെൺകുട്ടി അഗതിമന്ദിരത്തിൽ നിന്നാണ് പഠനം നടത്തി വന്നത്.കഴിഞ്ഞയാഴ്ച പെൺകുട്ടിയെ അഗതി മന്ദിരത്തിൽ നിന്നും കാണാതാവുകയും. കൊല്ലം ഈസ്റ്റ് പോലീസ് മാൻ മിസ്സിംഗ് കേസെടുക്കുകയും ചെയ്തു….