അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ സജീർ( 19) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
ഇകഴിഞ്ഞ അഞ്ചാം തീയതി ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയുമായി കറങ്ങി നടക്കുകയും ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെയും ഇയാളുടെയും ഫോണുകൾ പല സ്ഥലങ്ങളിലായി വിറ്റു.
ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണുകൾ വാങ്ങി സുഹൃത്തുക്കളെ ബന്ധപ്പെട്ടു.
ഇയാളുടെ സുഹൃത്തുക്കളെ നിരീക്ഷിച്ചുവന്ന ചടയമംഗലം പോലീസ് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തുകയും തുടർന്ന് സുഹൃത്ത് വഴി ഇയാളോട് കോട്ടയത്ത് എത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു.
കോട്ടയത്ത് വന്ന പെൺകുട്ടിയും യുവാവും ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാർ വാഷിംഗ് തൊഴിലാളിയായ യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി ഒരുവർഷത്തിന് മുൻപ് പരിചയത്തിൽ ആവുകയും പ്രണയം നടിച്ച് പീഡിപ്പിക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ചടയമംഗലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളരെ നാടകീയമായി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.