Headlines

ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ

ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. വിതുര സ്വദേശിയുടെ കാറിൽ നിന്നും ഓയിൽ ടാങ്ക് പൊട്ടി റോഡിൽ ഓയിൽ വീണതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രികറാണ് അപകടത്തിൽ പെട്ടത്. തുടർന്ന് സൊസൈറ്റിമുക്ക് നിവാസികൾ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തി മറ്റ് നടപടികൾ സ്വീകരിക്കുകയുമായിരുന്നു . സാരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ NSS യൂണിറ്റ് വച്ചു നൽകുന്ന വീടിന് DYFI യുടെ കൈത്താങ്ങ്

ചിതറ ഗവൺമെന്റ് സ്കൂളിൾ NSS യൂണിറ്റ് വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് DYFI സഹായം നൽകി.DYFI ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. തുക സ്കൂൾ അധികൃതർക്ക് DYFI ഭാരവാഹികൾ കൈമാറി. സ്കൂളിലെ NSS യൂണിറ്റ് തുടക്കം കുറിച്ച സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗവക്കക്കുകയായിരുന്നു ഡി വൈ എഫ് ഐ. ചടങ്ങിൽ SMC ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യൂസഫ് സാർ സ്വാഗതം പറഞ്ഞു. സിപിഎം നേതാക്കളായ…

Read More

ചിതറ സ്വദേശിയായ ശരത്ത്, പ്രിയ ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും

കഴിഞ്ഞ നവംബർ 14 ന് സൗദിയിലെ അൽഖസീമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത്ത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ പുരയിടം അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്. ദീർഘകാലമായി അൽഖസീമിലെ ഉനൈസ എന്ന സ്ഥലത്ത് ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത്ത് സംഭവത്തിന് രണ്ട് മാസം…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ തീ പിടിത്തം

ചിതറ കല്ലുവെട്ടാംകുഴിയിൽ തീപിടിത്തം ,തീ നിയന്ത്രണ വിധായമാക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്. വൻതോതിൽ തീ പടർന്നിരുന്നു , ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും കുളത്തൂപ്പുഴയിലാണ് കടയ്ക്കൽ യൂണിറ്റിലെ ഫയർഫോഴ്‌സുകൾ എന്നാണ് അറിയാൻ കഴിയുന്ന വിവരം. നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല 1

Read More

ചിതറ സ്വദേശിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് രാജേന്ദ്രന്റെ മകൻ ആദർശ്  വാഹനാപകടത്തിൽ മരണപ്പെട്ടു

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ആദർശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു…

Read More

കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും ചിതറയിൽ സിപിഎം പ്രകടനം

ചിതറ: കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും കിഴക്കുംഭാഗത്ത് സിപിഎം പ്രകടനം നടന്നു. സിപിഎം ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സിപിഎം നേതാക്കളായ വി. സുകു, ജെ. നജീബത്ത്, മുഹമ്മദ്‌ റാഫി, കെ. ഉഷ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Read More

മലയാളഐക്യവേദിയുടെ 15 ആം വാർഷികസമ്മേളനം ചിതറയിൽ

മലയാളഐക്യവേദിയുടെ 15 ആം വാർഷികസമ്മേളനം ചിതറയിൽ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച നടന്ന വനിതാസെമിനാർ ഉദ്ഘാടനം ചെയ്തത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ലതിക വിദ്യാധരനാണ്. ചിതറ ബ്ലോക്ക് മെമ്പർ കെ. ഉഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത്‌ വനിതാഐക്യവേദി സെക്രട്ടറി ബിന്ദു സുരേഷ്, കരകുളം ബാബു, വിജയശീലൻ, മിനികുമാരി, രാധാകൃഷ്ണൻ ആനപ്പാറ മുതലായവർ സംസാരിച്ചു.

Read More

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് അവഗണന എന്ന് ആരോപിച്ചു ചിതറയിൽ പ്രതിഷേധം

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടു സിപിഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറയിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. എൽസി സെക്രട്ടറി BGK കുറുപ്പ്,മണ്ഡലം കമ്മിറ്റി അംഗം കണ്ണൻകോടു സുധാകരൻ, എൻ സുഭദ്ര,പഞ്ചായത്ത് അംഗം രജിത, AIYF മണ്ഡലം പ്രസിഡൻ്റ് സോണി,മേഖല പ്രസിഡൻ്റ് ദിൽബർ തുടങ്ങിയവർ പങ്കെടുത്തു.

Read More

മലയാളം ഐക്യവേദി പതിനഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ചിതറ ജാമിയ അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ച് മാതൃഭാഷ സൗഹൃദ സംഗമവും വിദ്യാർത്ഥി മലയാള വേദി രൂപീകരണവും നടന്നു

മലയാളം ഐക്യവേദി പതിനഞ്ചാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ചിതറ ജാമിയ അധ്യാപക പരിശീലന കേന്ദ്രത്തിൽ വച്ച് മാതൃഭാഷ സൗഹൃദ സംഗമവും വിദ്യാർത്ഥി മലയാള വേദി രൂപീകരണവും നടന്നു നിർവാഹസ മലയാള ഐക്യവേദി നിർവാഹസമിതി പ്രസിഡന്റ് സുനിത ടീച്ചർ സംഗമ ഉദ്ഘാടനം ചെയ്തു കോളേജ് യൂണിയൻ ചെയർമാൻ അൽ ഖയാംഅധ്യക്ഷത വഹിച്ചു കോളേജ് പ്രിൻസിപ്പൽ സ്വാഗതവും പറഞ്ഞു മലയാളം ഐക്യവേദി സെക്രട്ടറി കെ ഷി ബുലാൽ വിശദീകരണം നടത്തി. വിദ്യാർത്ഥി മലയാള വേദിയുടെ പ്രസിഡണ്ടായി ആര്യയും വൈസ് പ്രസിഡണ്ടായി അൽ…

Read More

ചിതറയിൽ കെണിവച്ച് മൂർഖൻ പാമ്പിനെ പിടികൂടി റോയ് തോമസ്

ചിതറയിൽ മൂർഖൻ പാമ്പിനെ കെണിച്ചു പിടികൂടി റോയ് തോമസ്. ചിതറ സഹകരണ ബാങ്കിന് സമീപത്തെ കൃഷ്ണൻ നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പിനെ കണ്ടെത്തിയത് . തുടർന്ന് പാമ്പ് പിടിത്ത കാരനായ അരിപ്പ സ്വദേശി റോയ് തോമസിനെ വിളിക്കുകയും ചിതറയിൽ എത്തി പാമ്പിനെ കണ്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു . എന്നാൽ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല . തുടർന്ന് കണ്ട ഭാഗത്ത് കിണറ്റിൽ ഇടുന്ന വല വിരിച്ചിടുകയും ചെയ്തു . രാത്രിയോടെ വലയിൽ കുരുങ്ങിയ…

Read More
error: Content is protected !!