Headlines

ചിതറ പഞ്ചായത്തിൽ ജനവാസ മേഖലയിൽ പന്നി ഫാം ; പ്രതിഷേധവുമായി പ്രദേശവാസികൾ

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നത്.ഒരു കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന ഫാർമിന്റെ ആരംഭ ഘട്ടമായ കുന്നിടിച്ചു നിരപ്പാക്കി ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ. പ്രദേശത്ത് ഉള്ളവർ എത്തി മണ്ണിടിപ്പ് തടഞ്ഞിരുന്നു . എന്നാൽ വീണ്ടും പണി ആരംഭിച്ചതായാണ് പ്രദേശ വാസികൾ പറയുന്നത്. കിളിത്തട്ട് വാർഡിൽ പാറ ക്വാറികൾ വന്നതിന് പിന്നാലെ പ്രദേശ വാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാർമിന് തുടക്കം. കുന്നിൻ മുകളിന്…

Read More

ചിതറയിൽ നായ് കുട്ടിയെ മോഷ്ടിച്ചു കൊണ്ട് പോയതായി പരാതി

ചിതറയിൽ നിന്നും നായകുട്ടി മോഷണം പോയി, ഈ രണ്ടു നായ്ക്കുട്ടികളിൽ ഒരെണ്ണത്തിനെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടുകൂടി വയലിക്കട ആയിരക്കുഴി വീടിൻറെ പരിസരത്തുനിന്ന് രണ്ടുപേർ ബൈക്കിൽ ചിതറ ഭാഗത്തേക്ക് എടുത്തുകൊണ്ടുപോയി എന്നറിയാൻ കഴിഞ്ഞു ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവുചെയ്ത് 9074905482 +91 90482 23811എന്ന നമ്പറുമായി കോൺടാക്ട് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക

Read More

ചിതറയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു യുവാവ് മരണപ്പെട്ടു കടയ്ക്കൽ മണലുവട്ടം സ്വദേശി അജ്മൽ ആണ് മരണപ്പെട്ടത് ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടു ആറുമണിയോടെ ചിതറ കല്ലുവെട്ടാംകുഴി റോഡിലാണ് അപകടം നടന്നത്.. 0

Read More

ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരണ്യ (ഭാര്യ) ശ്രയ (മകൾ) ലാലി (സഹോദരി)

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക്

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിച്ചാണ് അപകടം സംഭവിച്ചത് . അപകടത്തിൽ ഇരുചക്ര യാത്രികന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത് . പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ പ്രഖ്യാപനം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കൊണ്ട് ചിതറ ജങ്ഷനിൽ നിന്നും കിഴക്കുംഭാഗം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു . ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിതകർമ സേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ പൊതു ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ടൗൺ ഹാളിൽ പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു കൊണ്ട് യോഗ നടപടികൾ നടന്നു. ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ശ്രീ…

Read More

ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം ; മദ്യ ലഹരിയിൽ ആണെന്ന് നാട്ടുകാർ

ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം യുവാവ് ഡ്രൈവ് ചെയ്തു വന്ന വാഹനം മറ്റ് വാഹനങ്ങളിലും നാട്ടുകാരെയും ഇടിക്കാൻ പോവുകയും തുടർന്ന് കിഴക്കുംഭാഗത്ത് വച്ചു നാട്ടുകാർ വാഹനം തടയുകയുമായിരുന്നു . തുടർന്ന് യുവാവ് അക്രമാസക്തമായി സ്വന്തം വാഹനത്തിന്റെ ഗ്ലാസ് കൈ കൊണ്ട് അടിച്ചു പൊട്ടിക്കുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ ചിതറ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി . വാഹനവും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. ഭജനമഠം സ്വദേശി ബിജുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിന്റെ മറ്റ് വിവരങ്ങൾ…

Read More

ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു

ചിതറ ഐരക്കുഴിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു . പീഠിക ഭഗവതി ക്ഷേത്രത്തിന് സമീപം AR നിവാസിൽ അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആടാണ് ചത്തത്. കർഷകനായിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗമാണ് അടുവളർത്തൽ . ഇന്ന് രാവിലെ 5 മണിയോടെ പത്തോളം വരുന്ന തെരുവ് നായകൾ ആട്ടിൻ കൂട് തകർത്തുകൊണ്ട് ആടുകളെ ആക്രമിക്കുക ആയിരുന്നു . ഒരു ആട് ചവുകയും മറ്റൊരാടിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ തെരുവ് നായ കൂടുതൽ ആണെന്ന് നാട്ടുകാർ…

Read More

ചിതറയിലെ SBI എ ടി എം ഇരുട്ടിൽ ; ജനങ്ങൾ വലയുന്നു

ഏറെ നാളുകളായി ചിതറയിലെ SBI എടിഎം ൽ വെളിച്ചമില്ല. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയാണ് . രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയാണ് . മൊബൈൽ വെളിച്ചത്തിൽ ആണ് ജനങ്ങൾ പണം പിൻവലിക്കുന്നത്. പലർക്കും പണം ഇടപാടുകൾ നടത്തുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്…

Read More

ചിതറ തൂറ്റിക്കലിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

മതിര തൊട്ടുമുക്ക് പാറ കടയിൽ വീട്ടിൽ സജിത്ത് (43)ആണ് മരണപ്പെട്ടത്. ചിതറ തൂറ്റിക്കൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്.4.30 യോടെ ആയിരുന്നു അപകടം. ബസ്സിന്‌ മുന്നിലൂടെ പോവുകയായിരുന്ന ബൈക്കിൽ ബസ്സ് ഇടിക്കുകയും തൽക്ഷണം സജിത്ത് മരണപെടുകയുമായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More
error: Content is protected !!