Headlines

അരിപ്പ സമരഭൂമിയിൽ  കുടിൽ കത്തി നശിച്ചു

അരിപ്പ സമരഭൂമിയിൽ താമസിക്കുന്ന രാജുവിന്റെ കുടിൽ കത്തി നശിച്ചു.അരിപ്പ സമരഭൂമിയിലെ കുടിൽ കത്തി നശിച്ചു കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അരിപ്പ ഭൂസമരത്തിലെ പ്രവർത്തകനും, സമരഭൂമിയിലെ നാലാം കൗണ്ടറിൽ താമസക്കാരനുമായ ആറ്റിങ്ങൽ സ്വദേശി രാജുവിന്റെ കുടിലും, വസ്ത്രങ്ങളും . വീട്ടുപകരണങ്ങളുമുൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം അടുപ്പിൽ നിന്നും തീ പ്ലാസ്റ്റിക് ഷീറ്റിലേക്ക് പടർന്നാണ് അപകടമുണ്ടായത്. വിട്ടുടമ കടയിൽ സാധനം വാങ്ങാൻ പുറത്തുപോയ സമയത്ത് തീപടർന്നതിനാൽ…

Read More

അരിപ്പ വേങ്കൊല്ലയിൽ വീട്ടിലെ ഗ്യാസിൽ തീപിടുത്തം ; വീട് മുഴുവനായി കത്തി നശിച്ചു

അരിപ്പ വേങ്കൊല്ലയിൽ ഗ്യാസിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തി നശിച്ചു. ബ്ലോക്ക് നമ്പർ 189 താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയാണ് ആദ്യം നടന്നത്. തുടർന്ന് അത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തീ അണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ഗ്യാസിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് പൂർണമായും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല. ആർക്കും പരിക്കുകളും ഇല്ല എന്നാണ് അറിയാൻ കഴിയുന്ന…

Read More

ചിതറ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ അരിപ്പവാർഡിൽ  ഓണക്കാല പൂകൃഷി ആരംഭിച്ചു

ചിതറ ഗ്രാമ പഞ്ചായത്ത്‌ ചിതറ കൃഷി ഭവന്റെയും ചിതറ എംജി എൻ ആർ ഈ ജി എസ് ന്റെ യും നേതൃത്വത്തിൽ അരിപ്പ വാർഡിൽ ഓണക്കാല പൂകൃഷി ആരംഭിച്ചു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീമതി വിജയ,ശ്രീമാൻ ജയദാസ്,ആര്യ ജയദാസ് തുടങ്ങിയ കർഷകരാണ് പൂകൃഷി തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി ഏറ്റെടുത്തു ചെയ്യുന്നത്.. തരിശു കിടന്ന ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ…

Read More

അരിപ്പ വേങ്കൊല്ലയിൽ കാട്ടാന ആക്രമണം ; രണ്ട് പേർക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. മടത്തറ വേങ്കൊല്ലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഓടിച്ച സ്കൂട്ടർ കാട്ടാന തകർത്തു. പരുക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവരിൽ ഒരാൾക്ക് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ചെക്ക്പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ്…

Read More

വനിതകൾക്കായി തൊഴിൽ പരിശീലനം അരിപ്പയിൽ സംഘടിപ്പിച്ചു

ESDP, MSME, ഗ്രാമസേവാഭവൻ തിരുവനന്തപുരം തുടങ്ങിയവരുടെ സഹകരണത്തോടെ വനിതകൾക്കായി CSDC അരിപ്പ യിൽ നടത്തുന്ന കൊല്ലം ജില്ലാതല തൊഴിൽ പരിശീലന പരിപാടിയിൽ. കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേഴ്സൻ ജെ നജീബത്ത് സന്ദർശനം നടത്തി.. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം. അധ്യക്ഷനായ ചടങ്ങിൽ CSDC ജില്ലാ കോഡിനേറ്റർ എൻ. സജീല സ്വാഗതം പറയുകയും കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ ചെയർപേർഷൻ ജെ. നജീബത്ത് ഉത്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

Read More

നിരന്തര അപകട മേഖലയായി അരിപ്പ

മലയോര ഹൈവേയിൽ വാഹനാപകടം. മടത്തറ കുളത്തൂപ്പുഴ റോഡിൽ അരിപ്പലാണ് കാർ മറിഞ്ഞ് അപകടം സംഭവിച്ചത്. ഏകദേശം ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ വാഹനം നിയന്ത്രണം വിട്ട് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.  വെമ്പായം കന്യാകുളങ്കരയിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മറിഞ്ഞത് കാറിന്റെ എയർ ബാഗ് ഉൾപ്പെടെ പൊട്ടി പുറത്ത് വന്ന സ്ഥിതിയിൽ ആണ് നിലവിൽ ഉള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

Read More

ഐരക്കുഴി പെഴുമുക്കിൽ അപകട ഭീക്ഷണിയായി നിന്ന മുള മുറിച്ചു മാറ്റി അരിപ്പ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റോയി  തോമസ്

ഐരക്കുഴി പെഴുമുക്കിൽ നിലമേൽ മടത്തറ റോഡിന് കുറുകെ ചാഞ്ഞു നിന്ന മുള മുറിച്ച് മാറ്റി സാമൂഹിക പ്രവർത്തകനും പാമ്പ് പിടിത്ത കാരനുമായ റോയി  തോമസ്. കഴിഞ്ഞ ദിവസം ചുവട് ന്യൂസ് അപകടവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു തുടർന്നാണ് റോയ് തോമസിന്റെ ഇടപെടൽ . അനവധി അപകടങ്ങൾ ദിനംപ്രതി നടന്നു വരുന്ന നിലമേൽ മടത്തറ റോഡിൽ അപകടങ്ങൾ സ്വയം വിളിച്ച് വരുത്തുന്നത് ഒഴിവാക്കണം എന്ന് റോയ് തോമസ് അഭിപ്രായപ്പെട്ടു.

Read More

അരിപ്പൽ പട്ടിക വർഗ മേഖലയിൽ ABCD ക്യാമ്പ് സംഘടിപ്പിച്ചു

പട്ടിക വർഗ വിഭാഗത്തിൽ പെട്ട മുഴുവൻ ജനങ്ങൾക്കും ആവശ്യ രേഖകൾ ആയ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഇലക്ഷൻ ID കാർഡ്,ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിനും അവ ഡിജിലോക്കറിൽ സുരക്ഷിതമാക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (ABCD) എന്ന പദ്ധതിക്ക് ചിതറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ പട്ടിക വർഗ മേഖലയിൽ വഞ്ചിയോട് നഗറിൽ വെച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്‌ഘാടനം…

Read More

അരിപ്പ യിൽ വനിതകൾക്ക് തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻ്റെ എം. എസ്. എം. ഇ മന്ത്രാലയം വനിതകൾക്കായി നടത്തുന്ന സംരഭകത്വ പരിശീലന പരിപാടി ചിതറ ഗ്രാമ പഞ്ചായത്ത് അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് പി.അരളീവനം ഉത്ഘാടനം ചെയ്തു. 27 വനിതകൾക്ക് ബ്യൂട്ടി കൾച്ചർ കോഴ്സിലേക്കാണ് പരിശീലനംനൽകുന്നത് 25 വനിത കൾക്ക് മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ട്രയിനിങ് പ്രോഗ്രാമും ഇതോടൊപ്പം നടത്തുന്നു പദ്ധതി നിർവ്വഹണ ഏജൻസിയായ ഗ്രാമസേവാ ഭവൻ ചെയർമാൻ തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി സ്കിൽസ് ഡെവലപ്മെന്റ് സെന്റർ കോഡിനേറ്റർ എൻ. സജീലസബീർ…

Read More

മടത്തറ അരിപ്പലിൽ നിന്നും തോക്ക് കണ്ടെത്തി ; ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു

മടത്തറ അരിപ്പൽ നാട്ടുകല്ലിൽ നിന്നുമാണ് നാടൻ തോക്ക് കണ്ടെത്തിയത് . അടച്ചിട്ടിരുന്ന വീടിനുള്ളിൽ കട്ടിലിന് താഴെയായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു തോക്ക് . ജസ്‌നാ മൻസിലിൽ ജലാലുദ്ദീന്റെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് തോക്ക് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജലാലുദ്ദീൻ വീട്ടിൽ എത്തുകയും തുടർന്ന് ജലാലുദ്ദീന് തന്നെയാണ് തോക്ക് കിട്ടുന്നത്. ഉടൻ വിവരം ഫോറെസ്റ്റ് അധികൃതരെ അറിയിക്കുകയും അവർ സംഭവ സ്ഥലത്തെത്തി തോക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് ചിതറ പൊലീസിന് തോക്ക് കൈമാറി. തോക്ക് കണ്ടെത്തിയ സംഭവത്തിൽ…

Read More
error: Content is protected !!