അരിപ്പ യിൽ വനിതകൾക്ക് തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻ്റെ എം. എസ്. എം. ഇ മന്ത്രാലയം വനിതകൾക്കായി നടത്തുന്ന സംരഭകത്വ പരിശീലന പരിപാടി ചിതറ ഗ്രാമ പഞ്ചായത്ത് അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് പി.അരളീവനം ഉത്ഘാടനം ചെയ്തു. 27 വനിതകൾക്ക് ബ്യൂട്ടി കൾച്ചർ കോഴ്സിലേക്കാണ് പരിശീലനംനൽകുന്നത് 25 വനിത കൾക്ക് മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ട്രയിനിങ് പ്രോഗ്രാമും ഇതോടൊപ്പം നടത്തുന്നു പദ്ധതി നിർവ്വഹണ ഏജൻസിയായ ഗ്രാമസേവാ ഭവൻ ചെയർമാൻ തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി സ്കിൽസ് ഡെവലപ്മെന്റ് സെന്റർ കോഡിനേറ്റർ എൻ. സജീലസബീർ സ്വാഗതം ആശംസിക്കുകയും ശ്രീമതി ഡോക്ടർ റസിയ, അഡ്വ. ജിംനാഥ്, അഡ്വ. അൻസി, GST ഓഫീസർ മോൻസി,ഫിലിം ഡയറക്ടറും GST ഓഫീസറും ആയ സന്തോഷ്‌,എഞ്ചിനീയറിംഗ് കോളേജ് ലെച്ചറർ ആയിരുന്ന സജിൻ. എസ് , LIC DO അഭീഷ് എസ് അർജുൻ, ഫിനാൻസ് ഓഫീസർ ഷാൻ,ബ്യുട്ടീഷൻ അഭിരാമി. തുടങ്ങിയവർ ക്ലാസുകൾ നയിച്ചു 45 ദിവസമാണ് കോഴ്സിന്റെ കാലാവധി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x