Headlines

മടത്തറയിൽ പ്ലാൻറിൻ്റെ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ

ശിവൻമുക്ക് വട്ടവിളയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തനമാണ് രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ ഇന്നലെ വൈകുന്നേരം 6 മണിയോടെ തടഞ്ഞത്. മുൻപും നിരവധി തവണ പൊടിശല്യം മൂലം സംഘർഷം ഉണ്ടായിട്ടുണ്ട്. ഡിസംബർ 31 ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും അതുവരെ പൊടിപടലവും പുകയും കൂടുതലുണ്ടാകാതെ പ്രവർത്തിക്കാമെന്ന ഉറപ്പാണ് കമ്പനി ലംഘിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധിപേരാണ് ശ്വാസകോശ രോഗങ്ങളും, ത്വക്കുരോഗങ്ങളുമായി കഴിയുന്നത്. കിലോമീറ്ററുകളോളം അകലത്തിലേക്കാണ് പ്ലാൻ്റിൽ നിന്നുള്ള പൊടിയും പുകയും പരക്കുന്നത്. പ്ലാൻ്റിൻ്റെ പ്രവർത്തനം…

Read More

മടത്തറയിൽ ലോറി മറിഞ്ഞു അപകടം

മടത്തറയിൽ ലോറി മറിഞ്ഞു അപകടം മടത്തറ മേലേ മടത്തറയിൽ ലോറി മറിഞ്ഞ് അപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് ഏകദേശം പത്തടി താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. മടത്തറയിൽ നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത് എന്നുള്ള വിവരമാണ് അറിയാൻ കഴിഞ്ഞത്. സൈഡിലെ ബാരിക്കേഡ് തകർത്താണ് ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവറെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Read More

മടത്തറ കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി

പാലോട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപോയ പ്രതികളായ അയ്യുബുക്കാനും മകൻ സെയ്ദലവിയുംമടത്തറ മേലേ മുക്കിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയവരെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ വാങ്ങികഴിഞ്ഞ പതിനെട്ടാം തീയതിയാണ് ചുമന്ന കാറിലെത്തിയ രണ്ടംഗസംഘംമടത്തറ ശിവൻമുക്കിലെ പ്രഫുലചന്ദ്രന്റെ ജീജി സ്റ്റേർ കുത്തിതുറന്ന് 8000 രൂപയും സാധനങ്ങളും അപഹരിച്ചത്.തുടർന്ന് സിസി ടീവി കേന്ദ്രമാക്കി അന്വേഷണം നടത്തിയ പോലീസ് ചുമന്ന കാർ തിരിച്ചറിഞ്ഞിരുന്നു.തുടർന്നാണ് പാലോട് പോലീസ് സ്റ്റേഷനിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ബത്തേരിയിൽ നിന്നും പാലോട്…

Read More

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്

മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്. മടത്തറയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വാദേശിനി കുറുഅമ്മാൾ (75) ക്ക് ആണ് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ ഇവരെ ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും.തലയ്ക്കു ഏറ്റ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി… ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായതു. ഹൈവേ പാതയോട് ചേർന്നാണ് വനം വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. പാതയിൽ നിന്നും അല്പം താഴ്ചയിലാണ് ഈ ഓഫീസ്…

Read More

മടത്തറ മലയോരഹൈവേയിൽ വീണ്ടും വാഹനാപകടം

മലയോരഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം വീണ്ടും വാഹനാപകടം കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന ടെംബോവാൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട് തേനി സ്വാദേശികളായ ഡ്രൈവർ പളനി( 38) സഹായി ,മുരുകൻ (42) എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു . ഇപ്പൊ വീണ്ടും അതെ വളവിൽ ഇന്ന് പുലർച്ചെ തമിഴ്നാട് നിന്നും മാമ്പഴം കേറ്റിവന്ന പിക് അപ്പ്‌ വാഹനം മറിഞ്ഞു അപകടം ഉണ്ടായി. ഭാഗ്യത്തിനു താഴ്ച്ചയിലേക്ക് വാഹനം മറിഞ്ഞു പോയില്ല. പാതയ്ക്ക് സമീപം…

Read More

കൊച്ചുകലിങ്കിൽ വീണ്ടും വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു ; ഇനിയെങ്കിലും കണ്ണ് തുറക്കണം അധികൃതർ

അരിപ്പകൊച്ചുകലിങ്കിൽ വീണ്ടും അപകടം. വളവിൽ ബ്രേക്ക് ഇടുന്ന സാഹചര്യത്തിൽ നനവുള്ള റോഡിൽ നിയത്രണം നഷ്ടമായി എതിരെ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് യാത്രികനെ പരുക്കുകളോട് കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചോഴിയകോട് സ്വദേശിയാണ് മരിച്ചത് എന്നുള്ള വിവരം ആണ് ലഭിക്കുന്നത് നിരന്തരം അപകട മേഖലയായ മാറുന്ന ഇവിടം അശാസ്ത്രീയമായി ആണ് റോഡ് പണിതത് എന്ന് അനവധി പ്രാവശ്യം പരാതി നൽകിയിട്ടുള്ളത് ആണ്. എന്നാൽ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ മണ്ണ് മന്തി യന്ത്രം ഉപയോഗിച്ച് റോഡ് മാന്തുക…

Read More

മാനേഴ്സ് ഇല്ലാത്തവർ ; മടത്തറ ഹോസ്പിറ്റലിലെ ഡോക്ടറുടെ പരിഹാസമെന്ന് ആരോപണം

കുഞ്ഞിന്റെ കൈയ്യിൽ തേൻ തുമ്പി കുത്തിയതുമായി ബന്ധപ്പെട്ട് മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിൽ എത്തിയ മാതാവിനോട് മാനേഴ്സ് ഇല്ലാത്തവർ എന്ന പരിഹാസവുമായി ഡോക്ടർ എന്ന് ആരോപണം . കുട്ടിയുടെ പിതാവ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് തങ്ങൾക്ക് ഉണ്ടായ ദുരവസ്ഥ പങ്കുവച്ചത് ഫേസ്‍ബുക്ക് കുറിപ്പ് ഇളയവൻ്റെ കയ്യിൽ ഒരു തേൻ തുമ്പി കൊത്തി. കരച്ചിലായി, വിതുമ്പലായി പിന്നെ കൈ ആകെ നീരായി. പിതാവായ ഞാൻ ഡ്യൂട്ടിയിൽ ആയതിനാൽ മാതാവ് മടത്തറ ഗവ: ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഒരു മണിക്കൂറിലേറെ…

Read More

മടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം

മടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. മടത്തറ മേലെ മടത്തറയ്ക്ക് ഇടയിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്ന വിവരം.

Read More

കൊല്ലയിൽ സ്വദേശി കഞ്ചാവുമായി പിടിയിൽ ;ഒരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെട്ടു

മടത്തറ കൊല്ലായിൽ, ചല്ലിമുക്ക്,കാലായിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും,വിൽപ്പനയും വർദ്ധിച്ചുവരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് , കാലായിൽ തോട്ടിൻങ്കര വീട്ടിൽ സുരേന്ദ്രൻ മകൻ അക്ഷയ് , കാലായിൽ തടത്തരികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു എന്നിവരുടെ പേരിൽ കേസ് എടുത്തു ഒന്നാം പ്രതിയായ അക്ഷയ് എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഉമേഷിനെ ആക്രമിച്ചു കണ്ണിന് പരിക്ക് ഏല്പിച്ചു ഓടി രക്ഷപെടുകയായിരുന്നു….

Read More

മടത്തറ ശാസ്താംനട സ്വദേശിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന അക്രമമെന്ന് സംശയം

പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം. കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ…

Read More
error: Content is protected !!