Headlines

കടയ്ക്കൽ തുടയന്നൂരിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു

കടയ്ക്കലിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തുടയന്നൂർ കുന്നുവിള വട്ടപ്പാട്. അർജുനൻ എന്ന വ്യക്തിയുടെ വീടിന്റെ മേൽക്കൂര തകർന്നു വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ചിതറ കടയ്ക്കൽ മടത്തറ മേഖലയിൽ അനവധി കൃഷിനാശവും ഉണ്ടായിട്ടുണ്ട്. തുടയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമൃത സ്ഥലത്തെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ ഉള്ളവർ സ്ഥലം സന്ദർശിച്ചു

Read More

കടയ്ക്കൽ പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം

പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം 10ന് 6.30ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പെരിങ്ങാട് ജമാഅത്തിലെ ചീഫ് ഇമാമായ പെരിങ്ങാട് ഉസ്താദിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം കെ.പി.അബുബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ഡോ.എ.പി.അബുൽ ഹക്കീം അസ്ഹരി, ഹൈദ്രുസ് ഉസ്താദ്, സെയ്യിദ് ഷിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ, മുഹ് സിൻ കോയതങ്ങൾ, ഏരൂർഷംസുദ്ദീൻമദനി, കടയ്ക്കൽ അബ്ദുൽ അസ്സീസ് മൗലവി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, മുത്തുക്കോയതങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കൽത്തറ അബ്ദുൽ ഖാദർ മദനി, മുഹമ്മദ്…

Read More

കടയ്ക്കൽ CPHSS സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് നടന്നു

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ്ങ് ഔട്ട് പരേഡ് 2024 ഏപ്രിൽ 30 ന് രാവിലെ 8.30 ന് സ്കൂ‌ൾ അങ്കണത്തിൽ നടന്നു.ഉദ്ഘാടനവും, എൻ സി സി കേഡറ്റുകളുടെ സർട്ടിഫിക്കേറ്റ് വിതരണവും ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. എൽ സോളമൻ (കാമാൻഡൻ്റ് SAP& സംസ്ഥാന അഡിഷണൽ നോഡൽ ഓഫീസർ SPC സൗത്ത് സോൺ ), കൊട്ടാരക്കര DYSP നന്ദകുമാർ എന്നിവർ…

Read More

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി ചന്ദ്ര വിലാസത്തിൽ മനു(24)നീയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായ പെൺകുട്ടി ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. പെൺകുട്ടിയുടെ വയസ്സിൽ സംശയം തോന്നിയ ഹോസ്പിറ്റൽ അധികൃതർ കടയ്ക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ സ്വാമിമുക്കിൽ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു;ഒഴിവായത് വൻ അപകടം

കടയ്ക്കൽ സ്വാമിമുക്കിൽ അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത് . ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് മരം ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് ആളുകൾ ഓടി മാറിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ചില്ലകൾ മുറിച്ചു മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ കടയ്ക്കൽ ഇളംപഴന്നൂർ പി വി ഹൗസിൽ 35 വയസ്സുള്ള സിറാജാണ് അറസ്റ്റിൽ ആയത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ വഴിയിലൂടെ നടന്നുവന്ന യുവതിയെ മകളെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു യുവതിയും മകളും കടയ്ക്കൽ പോലീസിൽ പരാതി നൽകുകയുംതുടർന്ന് കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറാജിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൈൻഡ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കടയ്ക്കലിൽ വാഹനം പോസ്റ്റിൽ ഇടിച്ചു ഒരാൾ മരണപ്പെട്ടു.

കടയ്ക്കൽ വാട്ടർ അതോറിറ്റിട്ടിയുടെ താൽക്കാലിക ജീവനക്കാരനായ സന്തോഷാണ് മരണപ്പെട്ടത്. CPHSS സ്കൂളിന് സമീപത്തെ പോസ്റ്റിൽ ബൈക്ക് ഇടിച്ചാണ് മരണം സംഭവിച്ചത്. ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് സന്തോഷ്‌ മരണപെടുകയായിരുന്നു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയാണ് മരണപ്പെട്ട സന്തോഷ്‌. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ സ്വദേശിനി പൂർണ്ണിമയ്ക്ക് ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ലിറ്ററേച്ചർ പുരസ്കാരം

ലോക മലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം, ന്യൂ ഡൽഹി ഒരുക്കുന്ന ഒന്നാമത് ഗോൾഡൻ ലോട്ടസ് നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്പ്രൈസ് പുരസ്കാരം പ്രശസ്‌ത കവയത്രി കടയ്ക്കൽ സ്വദേശിനി പൂർണ്ണിമ ദക്ഷിണയ്ക്ക് ലഭിച്ചു. പൂർണ്ണിമയുടെ ‘മഴത്തുള്ളിയിലെ ചിത്രങ്ങൾ’ എന്ന പുസ്ത‌കത്തിനാണ് പുരസ്‌കാരം ലഭിച്ചത്.ഇരുപത്തി രണ്ട് വിഭാഗങ്ങളിൽ നിന്നും 5 പേരെവീതമാണ് തിരഞ്ഞെടുത്തത്.ഇവർക്ക് ശില്പവും, പ്രശസ്തി പത്രവും ലഭിയ്ക്കും. മഞ്ചരി ബുക്സ് പ്രസിദ്ധീകരിച്ച പൂർണിമ ദക്ഷിണയുടെ കവിതകൾക്ക് കേരളാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരുന്നു, ആനുകാലികങ്ങളിലും,സോഷ്യൽ മീഡിയയിലും കഥ, ചെറുകഥ,…

Read More

കടയ്ക്കലിൽ ജലജീവൻ പദ്ധതി പ്രകാരം സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ മീറ്ററുകൾ മോഷ്ടിച്ചു

കടയ്ക്കൽ പാങ്ങലുകാട്ടിലാണ് വ്യത്യസ്തമായ ഈ മോഷണം നടന്നത് ജലജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പുകളിലെ മീറ്ററുകളാണ് മോഷ്ടാക്കൾ അപഹരിച്ചത്. കോപ്പർ കൊണ്ട് നിർമിച്ച മീറ്ററുകൾക്ക് കൂടുതൽ വില ലഭിക്കും എന്നതിലാകാം മോഷ്ടാക്കൾ ഇപ്പോൾ മീറ്ററുകൾ ലക്ഷ്യം വയ്ക്കുന്നത്. റീഡിംഗ് എടുക്കാൻ വന്ന ഉദ്യോഗസ്ഥരാണ് ആദ്യം മീറ്ററുകൾ കളവ് പോയത് ശ്രദ്ധിക്കുന്നത്. വീട്ടുടമകൾ കടയ്ക്കൽ പോലീസിലും വാട്ടർ അതോറിറ്റിയ്ക്കും പരാതി നൽകി പരാതിയിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

17-കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കടയ്ക്കൽ സ്വദേശി അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി…

Read More
error: Content is protected !!