മടത്തറ SBI ATM ശാഖയിൽ കവർച്ച ശ്രമം

മടത്തറ SBI ATM ശാഖയിൽ കവർച്ച ശ്രമം ATM മിഷന്റെ മുൻ ഭാഗം ഇളക്കാൻ ശ്രമിച്ചതായി കണ്ടെത്തി. ATM ൽ പണം നിഷേപിക്കാനായി ഏജന്റ് എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നതും തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുന്നതും. പണമൊന്നും നഷ്ടപ്പെട്ടില്ല എന്നും അറിയിച്ചു പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു

Read More

സംസ്ഥാനത്ത് സ്കൂളുകള്‍ 21ന് അടയ്ക്കും, ക്രിസ്മസ് അവധി 9 ദിവസം മാത്രം

ക്രിസ്മസ് പരീക്ഷ നാളെ പൂർത്തിയാകുന്നതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ അവധിക്കാലം. 21ന് അടയ്ക്കുന്ന സ്കൂളുകള്‍ അവധി കഴിഞ്ഞ് ഡിസംബർ 30നായിരിക്കും തുറക്കുക. ഡിസംബർ 11 മുതല്‍ തുടങ്ങിയ പരീക്ഷകള്‍ 19 വരെയാണ് നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബർ 30ന്…

Read More

സംഘർഷ സാധ്യത കണക്കിലെടുത്ത് കടയ്ക്കൽ കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശത്തിൽ ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ എസ് എഫ് ഐ പ്രവർത്തകർ AISF സ്ഥാനാർഥിയായി മത്സരിക്കുന്ന വിമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചിരുന്നു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഈ വിദ്യാർത്ഥി ചികിത്സ തേടുകയും ,കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ  പരാതിയും നൽകുകയും ചെയ്തു. തുടർന്ന് ഇന്നും ITI യിൽ എത്തിയ വിദ്യാർത്ഥിയെ ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് തുടർന്നാണ് കടയ്ക്കൽ CI യുടെ നേതൃത്വത്തിൽ ITI ഇലക്ഷൻ…

Read More

അഞ്ചൽ ആലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ വാഹനം ഇടിച്ചു മരണപ്പെട്ടു

ഏരൂർ ചില്ലിംങ് പ്ലാന്റ് തിരുവോണത്തിൽ 72 വയസ്സുള്ള ബാലചന്ദ്രനാണ് മരിച്ചത്. വെളുപ്പിനെ അഞ്ചേമുക്കാലോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി ഭാഗത്ത് വെച്ച് പിക്കപ്പ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു

Read More

സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. ഇന്നലെ രാത്രി ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നൽകി നടിയെ ആദരിച്ചിട്ടുണ്ട്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനാ ഗണേശ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

Read More

കടയ്ക്കലിൽ ജ്യൂവലറിയിൽ മോഷണം, ജീവനകാരൻ പിടിയിൽ

ജ്യൂവലറിയിൽ മോഷണം ജീവനകാരൻ കടയ്ക്കൽ പോലീസിൻ്റെ പിടിയിൽ.ജ്യൂല്ലറിയിൽ നിന്ന് സ്വർണ്ണ മോതിരം മോഷ്ടിച്ച ജീവനകാരനാണ് പിടിയിലായത്.തൃശൂർ ചിറ്റാറ്റുകര ചിറ്റിലപ്പളളി ഹൗസിൽപ്ലാസിഡോ പോൾആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിയായ ഇയ്യാൾ കടയ്ക്കൽ ഗോൾഡ് പാലസ് ജ്യൂവല്ലറിയിലാണ് എട്ട് ദിവസം ജോലിക്ക് നിന്നത്.തുടർന്ന് ശമ്പളം വാങ്ങിപോയിതുടർന്ന് കഴിഞ്ഞ ദിവസം ഒരു മോതിരത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ ഒരു പവൻ മോതിരത്തിന് പകരം ഒരു ഗ്രാം മോതിരം വെച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ പ്രതി മോഷണം…

Read More

വിള ആരോഗ്യപരിപാലനവും മണ്ണ് പരിശോധനയും  അവബോധ ക്ലാസും ചിതറ കൃഷി ഭവനിൽ

ചിതറ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിള ആരോഗ്യ പരിപാലനവും മണ്ണ് പരിശോധന യുമായി ബന്ധപ്പെട്ട അവബോധന ക്ലാസ്സ്‌ 19/12/2024 വ്യാഴം രാവിലെ 10.00 മണിക്ക് കൃഷി ഭവനിൽ നടത്തപെടുന്നു. കർഷകരും ഈ ക്ലാസിൽ പങ്കെടുക്കണം എന്ന് കൃഷി ഓഫീസർ അറിയിച്ചു . ഈ അവബോധന ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ കർഷകരും ആധാർ കാർഡ് കൂടി കൊണ്ട് വരേണ്ടത് ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ക്ലാസ്സിനോട് അനുബന്ധിച്ചു കതിർ ആപ്പ് രെജിസ്ട്രേഷൻ നടത്തപെടുന്നു എന്നും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും…

Read More

കുളത്തൂപ്പുഴയിൽഓട്ടോ ഡ്രൈവറെ  കാറിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം

കുളത്തുപ്പുഴ പച്ചയിൽ കട സാം നഗർ റോഡിൽ വച്ച് ഓട്ടോ ഡ്രൈവർ ആയ വലിയ സജീന മൻസിൽ  അഷറഫിനെ ഇന്ന് രാവിലെ ഏഴുമണിയോടെ  ഓട്ടോ ഓടിച്ചു പോകുന്നതിനിടെ കാറിൽ എത്തിയ മടത്തറ സ്വദേശി സജീർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവം സമയം ബഹളത്തെ തുടർന്ന് പ്രദേശവാസികൾ എത്തി പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 40 ശതമാനത്തോളം പൊള്ളലേറ്റ അഷറഫിനെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് അയച്ചിരിക്കുകയാണ്….

Read More

ചിതറ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ

ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്തത്. പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം ,പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല. സർക്കാരിൻ്റെയും സർക്കാർ അനുബന്ധ സ്ഥാ പനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്ഥാപനങ്ങളുടെയും ബോർഡ്, ബാനർ, പോസ്‌റ്റർ, കൊടിതോരണം എന്നിവയുമുണ്ടാകരുത്. 18നുശേഷം ഇവ പൊതുറോഡിലോ പരിസര ത്തോ കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട…

Read More

കടയ്ക്കലിൽ വ്യാജ മദ്യ വില്പനക്കാരനെ നാടുകടത്തി

വ്യാജ മദ്യ വില്പനക്കാരനെ കടയ്ക്കൽ പോലീസ് ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ടുക്കലിലും സമീപപ്രദേശങ്ങളിലും നിയമവിരുദ്ധമായി വ്യാജ ചാരായ നിർമ്മാണം നടത്തി വിൽക്കുകയും, അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തുകയും ചെയ്തിരുന്ന കോട്ടുക്കല്‍ മണ്ണൂർ തെക്കേടത്ത് വീട്ടിൽ ജിനു (46 ) നെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. റേഞ്ച് ഡി. ഐ . ജി അജിത ബീഗം ഐ. പി. എസ് ആറുമാസത്തേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയത്.വ്യാജമദ്യ വില്പ്പന നടത്തിയതിന്…

Read More
error: Content is protected !!