60ന്റെ നിറവിൽ നിലമേൽ എൻ എസ് എസ് കോളേജ്.

കൊല്ലം ജില്ലയിലെ പ്രശസ്ത കലാലയം ആയ നിലമേൽ എൻ എ സ്. എസ് കോളേജിൽ വജ്രജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 24,25,26 തീയതികളിൽ ഇന്റർനാഷണൽ സെമിനാർ സംഘടിപ്പിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പ്രഗൽഭരായ  ഫാക്കൽട്ടീസിനെ ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. 60 ന്റെ ആഘോഷവേളകളിൽ 60 പ്രബന്ധങ്ങൾ സെമിനാറിലൂടെ അവതരിപ്പിക്കും. മാർച്ച് 24 നടക്കുന്ന ഇന്റർനാഷണൽ സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സാമൂഹ്യ കലാസാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ  പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും

Read More

മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്. കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടിപി ദിനേശും സംഘവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ഇയാള്‍ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പ് അടിച്ചു…

Read More

കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ

കടയ്ക്കലിന് അഭിമാനമായി ഡോ. ഗൗരി കൃഷ്ണ ആരോഗ്യ സർവകലാശാല ആലപ്പുഴ ഗവ: തിരുമല ദേവസ്വം മെഡിക്കൽ കോളജിൽ നിന്നും ജനറൽ മെഡിസിനിൽ 3-റാങ്ക് കരസ്ഥമാക്കിയ ഡോ. ഗൗരി കൃഷ്ണ. കടയ്ക്കൽ ചിങ്ങേലി ബിന്ദു ഭവനിൽ ശ്രീ കെ.ഐ. ഗോപാലകൃഷ്ണപിള്ള ( അത്‌ലറ്റിക്സ് ഹെഡ് കോച്ച് ഒഡീഷ ), എസ്. മഹേശ്വരി എന്നീ ദമ്പതികളുടെ മകളാണ് ഡോ. ഗൗരി കൃഷ്ണ.

Read More

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട

കൊല്ലത്ത് വീണ്ടും വൻ ലഹരി വേട്ട.ആഡംബരക്കാറില്‍ എം ഡി എം എ കടത്തുകയായിരുന്ന യുവതിയെ ഇന്നലെ രാത്രി പോലീസ് പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്‌ക്കു താമസിക്കുന്ന അനില രവീന്ദ്രൻ എംഡിഎംഎ കേസില്‍ മുൻപും പ്രതിയാണ്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകരപ്പാലത്തിനു…

Read More

തുണിക്കടയില്‍ എത്തിയ പന്ത്രണ്ട് വയസുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം

കോഴിക്കോട്: വസ്ത്രം മാറ്റിയെടുക്കാനായി തുണിക്കടയില്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് ആണ് സംഭവം. വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീവനക്കാരനായ അശ്വന്ത് കുട്ടിയെ തള്ളിയിടുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാവിനൊപ്പം കഴിഞ്ഞദിവസം കടയിലെത്തിയ കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയിരുന്നു. ഇത് പാകമല്ലാത്തതിനെ തുടര്‍ന്നാണ് കുട്ടി വീണ്ടും രക്ഷിതാവിനൊപ്പം കടയിൽ എത്തിയത്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്…

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് ലഹരി വില്‍പനക്കാരില്‍ പ്രധാനി

58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവ് താമരശ്ശേരിയിലെ രാസലഹരി വില്‍പനക്കാരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്താന്‍. കൂടാതെ, പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിര്‍ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോവൂര്‍ ഇരിങ്ങാടന്‍പള്ളിക്കു…

Read More

ലഹരി ഉപയോഗിച്ച് ബഹളം വച്ചു; ചോദിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച ആറംഗ സംഘം പിടിയിൽ

കോട്ടയം: പൊലീസുകാരെ ലഹരി സംഘം ആക്രമിച്ചു. പാലാ കടപ്ലാമറ്റത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച് വഴിയിൽ കിടന്ന് ബഹളം വെയ്ക്കുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘത്തെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ്…

Read More

കുളത്തൂപ്പുഴ മടത്തറ പാതയിൽ ബൈക്ക്  താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

കുളത്തൂപ്പുഴ മടത്തറ പാതയിൽ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിനെ ഗുരുതരമായി പരിക്കേറ്റു. മടത്തറ കൊച്ചരിപ്പാ വിനിതവിലാസം വീട്ടിൽ മനുവിനാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്. വേഗതയിൽ എത്തിയ ബൈക്ക് വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് എതിർവശത്തെ കലിങ്കിൽ ഇടിച്ച് വനത്തിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 108 ആംബുലൻസ് വന്ന് ചിതറ പോലീസിന്റെ സഹായത്തോടെ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

ജീവനൊടുക്കി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

പാലക്കാട് മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു

Read More

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി. 19 തീയതി രാത്രി 12 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി തിരികെ വരുകയായിരുന്ന മനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിയത്. ചടയമംഗലത്ത് എത്തിയപ്പോൾ കാർ നിർത്താതെ തന്നെ അലാറം കേൾക്കുന്നത് ഉയരുകയും ഇതേ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തേക്ക് കാർ മാറ്റി ഇടുകയും വലിയ രീതിയിൽ പുക ഉയർന്ന് കാർ കത്തുകയായിരുന്നു. കൈക്കുഞ്ഞ് ഉൾപ്പെടെ നാലുപേരാണ് കാറിനകത്ത് ഉണ്ടായിരുന്നത്. എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയ്ക്കലിൽ നിന്നും  ഫയർഫോഴ്സ്…

Read More
error: Content is protected !!