കുളത്തൂപ്പുഴ മടത്തറ പാതയിൽ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിനെ ഗുരുതരമായി പരിക്കേറ്റു.
മടത്തറ കൊച്ചരിപ്പാ വിനിതവിലാസം വീട്ടിൽ മനുവിനാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്.
വേഗതയിൽ എത്തിയ ബൈക്ക് വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് എതിർവശത്തെ കലിങ്കിൽ ഇടിച്ച് വനത്തിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 108 ആംബുലൻസ് വന്ന് ചിതറ പോലീസിന്റെ സഹായത്തോടെ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുളത്തൂപ്പുഴ മടത്തറ പാതയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

Subscribe
Login
0 Comments
Oldest