Headlines

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്‍തിരുന്നു….

Read More

വർക്കലയിൽ ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല പിതാവ്: ജയകുമാർ .മാതാവ്: അജിതകുമാരി.സഹോദരൻ: ജയശങ്കർ ( കേരള പോലീസ്)സംസ്കാരം ഇന്ന് (6/5/24) ഉച്ചക്ക്…

Read More

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത് . ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Read More

ചിതറ കണ്ണൻകോട് 28 പേർക്ക്   കാഴ്ചയുടെ പുതുവസന്തം

കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പങ്കെടുത്തവരെ കാഴ്ച്ചയുടെ പുതു വസന്തം കാണിക്കുന്നതിനായി തിമിര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി കൊണ്ടു പോകുന്നു. ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധത ഉള്ള നിരവധി ക്യാമ്പയിനുകളാണ് ഗ്രന്ഥശാല ഏറ്റെടുക്കുന്നത്.

Read More

ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം . ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

Read More

ചടയമംഗലത്ത് ഭക്ഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം…

Read More

സ്കൂ‌ട്ടർ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച ചിതറ സ്വദേശിയും സുഹൃത്തും പിടിയിൽ

പൊഴിയൂരിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവൻ്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ഷാഡോ പോലീസ് പിടികൂടി. ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്,ഗാഫ്ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ (24) എന്നിവരാണ് അറസ്റ്റിലായത്. കളിയിക്കവിളയിൽ നിന്നും ഏപ്രിൽ…

Read More

മടത്തറ തെങ്കാശി റോഡിൽ വാഹനമിടിച്ച് മ്ലാവ് ചത്തു

മടത്തറ തെങ്കാശി റോഡിൽ വാഹനമിടിച്ച് മ്ലാവ് ചത്തു.ഇടിച്ച വാഹനം കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. അരിപ്പൽ LPS ന് സമീപം ഇന്ന് രാവിലെ റോഡ് സൈഡിലെ ഓടയിലാണ് മ്ലാവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. മ്ലാവിനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. പ്രദേശത്ത് CCTV ദൃശ്യങ്ങൾ നിരീക്ഷിച്ചു വരുകയാണ്. ഈ പ്രദേശത്ത് വന്യജീവി ശല്യം രൂകഷമാണ് എന്ന് നാട്ടുകാർ പറയുന്നു.

Read More

കടലിൽ കുളിക്കുന്നതിനിടെ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ചെറുന്നിയൂർ അമ്പിളി ചന്തയ്ക്ക് സമീപം ശിവശക്തിയിൽ അശ്വിനെയാണ് കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെ വർക്കല ആലിയിറക്കം ഏണിക്കൽ ബീച്ചിൽ   സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കടലിൽ കാണാതായത്. സംഭവമറിഞ്ഞ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കുകയും കടൽ പ്രക്ഷുബ്ദമായതോടെ രാത്രി 11 മണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടുകൂടി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റൽ പോലീസും  വർക്കല ചിലക്കൂർ മുതൽ തിരുവമ്പാടി വരെ തിരച്ചിൽ തുടരുന്നതിനിടെ ബലി മണ്ഡപത്തിന് സമീപത്തെ തീരത്ത് മൃതദേഹം കരയ്ക്ക് അടിയുകയായിരുന്നു. വർക്കല…

Read More

അരിപ്പൽ അമ്മയമ്പലത്തിൽ വാഹനാപകടം ; ഒരു മരണം

ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ജീപ്പും സ്കൂട്ടറും അമ്മയമ്പലം ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ച് ആയിരുന്നു അപകടം . അപകടത്തിൽ അമ്മയമ്പലം സ്വദേശി സ്കറിയ മരണപ്പെട്ടു . ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

Read More
error: Content is protected !!