വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു.
തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്.
ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല
പിതാവ്: ജയകുമാർ .
മാതാവ്: അജിതകുമാരി.
സഹോദരൻ: ജയശങ്കർ ( കേരള പോലീസ്)
സംസ്കാരം ഇന്ന് (6/5/24) ഉച്ചക്ക് ശേഷം കാനാറ സമത്വതീരത്തിൽ നടക്കും.
വിദേശത്തായിരുന്നു ഹരിശങ്കർ എട്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്