സിആർപിഎഫ് കോബ്രാ കമാൻഡോകൾക്ക് വീരമൃത്യു; മരിച്ചവരിൽ പാലോട് സ്വദേശിയും
ഛത്തീസ്‌ഗഡിലെ സുഖ്‌മയിൽ രണ്ട് സിആർപിഎഫ് കോബ്രാ കമാൻഡോകൾക്ക് വീരമൃത്യു. മരിച്ചവരിൽ ഒരാൾ തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശി വിഷ്ണുവാണ്. മാവോയിസ്റ്റുകൾ സ്‌ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.


