ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു.
വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത്
തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു