fbpx
Headlines

പരാതി പരിഹാര അദാലത്തുമായി ചിതറ ഗ്രാമപ്പഞ്ചായത്ത്

പൊതുജനങ്ങൾക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ യഥാസമയം നൽകുന്നതിനും ,ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി ചിതറ ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് പഞ്ചായത്ത് ഠൗൺ ഹാളിൽ വെച്ചു സംഘടിപ്പിച്ചു.

ബഹു : ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി അധ്യക്ഷത വഹിച്ച ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആർ എം രജിത സ്വാഗതം ആശംസിച്ചു .

കേരളത്തിന്റെ ബഹുമാന്യയായ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു.

വിവിധ തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പരാതി പരിഹാരത്തിനായി സന്നിഹിതരായിരുന്നു.

പഞ്ചായത്ത് തലത്തിലെ അനേകം സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു എന്ന് പൊതു ജനങ്ങൾ അഭിപ്രായപ്പെട്ടു .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x