കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം

കടയ്ക്കലിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടയ്ക്കൽ തൃക്കണ്ണാപുരം സ്വദേശി കളായ ഇരുചക്ര യാത്രികരായ സിജി (45) , അൻഷാദ് (35) ,കാർ യാത്രികനായ അരുൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതമായി കാലിന് പരിക്കേറ്റ ബൈക്ക് യാത്രികൻ സിജി യെ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കാർ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു….

Read More

സ്‌കൂൾകുട്ടികളുടെ സൈക്കിൾ മോഷണം; പ്രതി പിടിയിൽ

കരുനാഗപ്പള്ളി സ്കൂളുകൾ കേന്ദ്രീകരിച്ച് സൈക്കിളുകൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കരുനാഗപ്പള്ളി കോഴിക്കോട് അരണശ്ശേരി പടീറ്റതിൽ സനൽകുമാർ 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സൈക്കിളുകൾ വ്യാപകമായി മോഷണം പതിവായതിനാൽ പ്രത്യേക സംഘമായി അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു . അറസ്റ്റിലായ പ്രതി നേരത്തെയും സമാനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ആളാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, റഹീം എ എസ് ഐ തമ്പി എസ്…

Read More

പോത്തൻകോട്ട് വ്യാജ ചികിത്സ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഡിവൈസുകളും പിടിച്ചെടുത്തു

പോത്തൻകോട് നാച്ചുറൽ ക്ലിനിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളും മെഡിക്കൽ ഡിവൈസുകളും പിടിച്ചെടുത്തു.നിർദ്ധിഷ്ട യോഗ്യത ഇല്ലാത്ത ഡോക്ടർ അലോപ്പതി മരുന്നുകൾ അലോപ്പതി ചികിത്സക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരത്ത് ഡ്രഗ്സ് കൺട്രാൾ വകുപ്പിൻ്റെ പരിശോധന പോത്തൻകോട് പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്. മതിയായ യോഗ്യത ഇല്ലാതെ അലോപ്പതി മരുന്നുകൾ സൂക്ഷിച്ചതിന് സ്ഥാപന ഉടമയ്‌ക്കെതിരെ ഇ ഡ്രഗ്സ് ഇൻസ്‌പെക്ടർ അജി.എസ് കേസ് രജിസ്റ്റർ ചെയ്തു ….

Read More

അരിപ്പ അമ്മയമ്പലത്ത് വീട് തകർത്ത് മോഷണം നടത്തിയ കൊടും ക്രിമിനലുകളെ ചിതറ പോലീസ് പിടികൂടി

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ചിതറ CI ബിജു വി യുടെ നേതൃത്വത്തിലുള്ള   പോലീസ് സംഘം   പ്രതികളെ സാഹസികമായി പിടികൂടിയത്. 59 കേസിൽ പ്രതികയായ എറണാകുളം ബിജു എന്ന് അറിയപ്പെടുന്ന വെള്ളനാട് സ്വദേശി ബിജു ,മലയിൻകീഴ് സ്വദേശി സതീശൻ എന്നവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തത്. Cctv കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി പ്രതികളെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഒന്നാം പ്രതിയായിട്ടുള്ള എറണാകുളം ബിജു…

Read More

വാഹനാപകടത്തിൽ ആറ്റിങ്ങൽ എംഎൽഎയുടെ മകൻ അന്തരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്.സഹോദരൻ വി വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.

Read More

ചിങ്ങേലി ആൽഫ കോളേജിന്റെ ആദ്യ ഹൈസ്‌കൂൾ ശാഖ ചിതറയിൽ പ്രവർത്തനമാരംഭിച്ചു

ചിങ്ങേലി ആൽഫ കോളേജിന്റെ ആദ്യ ഹൈസ്‌കൂൾ ശാഖ ചിതറയിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ 26 വർഷങ്ങളായി സമാന്തര വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ ആൽഫ SSLC വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പാക്കിയാണ് പുതിയ സെന്റർ തുറന്നിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴസൺശ്രീമതി ജെ നജീബത്ത് ബീവി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മടത്തറ അനിൽ നിർവഹിച്ചു. ആൽഫ ചിതറ സെന്റർ…

Read More

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.കല്ലമ്പലം നാവായിക്കുളം സ്കൂൾ പരിസരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വിദ്യാർഥിനികളെയും നിരന്തരം പിന്തുടർന്ന് ശല്യപെടുത്തുന്ന സംഘത്തിലെ രണ്ടു പേരെ കല്ലമ്പലം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ ഏതുക്കാട് നിന്നുമാണ് പൂവാല സംഘത്തിലെ അംഗങ്ങളായ നാവായിക്കുളം നൈനാകോണം സ്വദേശികളായ അജിത് എന്നു വിളിക്കുന്ന കിച്ചു, സുൽത്താൻ എന്നിവർ പിടിയിലായത്.ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരാളെ കൂടി പോലീസ് പിടിച്ചെങ്കിലും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ…

Read More

കടയ്ക്കലിൽ പോക്സോ പ്രതിക്ക് 44 വർഷം കഠിനതടവ്

പോക്സോ കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവ്.9 വയസ്സുള്ള ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച കടയ്ക്കൽ മണികണ്ഠൻ ചിറ വിഷ്ണു ഭവനിൽ വിഷ്ണു ( 29 )നെ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജ് അഞ്ജു മീര ബിർള പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ആയ U/s 376,376(3),506 IPC Sec. 3(a)(c), 4,5(l)(m)(n), 6,7,8,11(iii), 12 പ്രകാരം 44 വർഷത്തെ കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടയ്ക്കൽ പോലീസ്…

Read More

കർഷകരെ ആദരിക്കാനൊരുങ്ങി ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും സർവ്വീസ് സഹകരണ ബാങ്കും

ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും,സർവ്വീസ് സഹകരണ ബാങ്കിൻ്റെയും,നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു.താല്പര്യമുള്ള കർഷകർ അപേക്ഷകൾ 05/08/2024 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.വിഭാഗങ്ങൾ. .സ്വയം നാമനിർദ്ദേശം. അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ കൂടി നൽകണം. കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ നൽകേണ്ടതില്ല.. ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം..ചിതറ കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നവർ ആയിരിക്കണം.അപേക്ഷകളുടെ…

Read More

ചടയമംഗലം ഇളമ്പന്നൂർ ആനപ്പാറയിൽ സ്കൂൾ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു

ചടയമംഗലം റോഡിൽ ആനപ്പാറ ജങ്ഷനിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. പൂങ്കോട് ജെംസ് സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന സ്കൂൾ ജീവനക്കാരിക്ക് കാലിന് പരിക്കേറ്റു. കുട്ടികൾക്ക് പരിക്കുകളില്ല. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബസിൽ അധികം കുട്ടികൾ ഉണ്ടായിരുന്നില്ല ഒഴിവായത് വൻ ദുരന്തമാണന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Read More
error: Content is protected !!