പോക്സോ കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവ്.
9 വയസ്സുള്ള ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച കടയ്ക്കൽ മണികണ്ഠൻ ചിറ വിഷ്ണു ഭവനിൽ വിഷ്ണു ( 29 )നെ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജ് അഞ്ജു മീര ബിർള പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ആയ U/s 376,376(3),506 IPC Sec. 3(a)(c), 4,5(l)(m)(n), 6,7,8,11(iii), 12 പ്രകാരം 44 വർഷത്തെ കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ പി എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അജുകുമാർ, ഉണ്ണികൃഷ്ണൻ, എ എസ് ഐ മാരായ ഹരികുമാർ ഷൈനു സി പി ഓ മാരായ അഭിലാഷ്, അൻഷാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷുഗു സി തോമസ് ഹാജരായി