കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ചിതറ CI ബിജു വി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ സാഹസികമായി പിടികൂടിയത്.
59 കേസിൽ പ്രതികയായ എറണാകുളം ബിജു എന്ന് അറിയപ്പെടുന്ന വെള്ളനാട് സ്വദേശി ബിജു ,
മലയിൻകീഴ് സ്വദേശി സതീശൻ എന്നവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Cctv കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി പ്രതികളെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഒന്നാം പ്രതിയായിട്ടുള്ള എറണാകുളം ബിജു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയും നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതിൽ ശിക്ഷ ലഭിച്ച വെക്തിയുമാണ് അനവധി കേസുകളിൾ പ്രതിയുമാണ് ഇയാൾ .
രണ്ടാം പ്രതി സതീശനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് .
പോലീസ് സംഘം വളരെ മികച്ച അന്വേഷണ മികവിലൂടെയാണ് പ്രതികളെ പിടികൂടിയത്.
കൊല്ലം റൂറൽ എസ് പി സാബു മാത്യു IPS ന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര DYSP ബൈജു കുമാർ ന്റെ മേൽനോട്ടത്തിൽ
ചിതറ ISHO ബിജു വി, കടയ്ക്കൽ ISHO രാജേഷ്, ചടയമംഗലം എസ് ഐ മോനിഷ്, ചിതറ എസ് ഐ രശ്മി, GSI അജിത്ത് ലാൽ, SCPO സനൽകുമാർ, scpo രൂപേഷ്, CPO ലിജിൻ, CPO നിതീഷ്, പൂയപ്പള്ളി SCPO വിമൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്