fbpx

ചടയമംഗലം സ്വദേശിക്ക് സമ്മാനമായി കിട്ടിയത് 100 പവൻ സ്വർണം

ചടയമംഗലം : ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സ വത്തിൽ ഒന്നാം സമ്മാനമായ 100 പവൻ ചടയമംഗലം സ്വദേശിക്ക്.

ചടയമംഗലം കണ്ണങ്കോട് ചരുവിള വീട്ടിൽ രഞ്ജിത് രാജനാണ് ഭാഗ്യ ശാലി. രഞ്ജിത് രാജനും ഭാര്യയും വിദേശത്താണ്.

അഞ്ചൽ ആരതി
ജ്വല്ലറിയിൽ നിന്ന് ഓണോത്സവത്തിന്റെ ഭാഗമായാണ് സ്വർണം വാങ്ങിയത്.

സഹോദരൻ രാഹുലിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയപ്പോഴാണ് രഞ്ജിത് സ്വർണം വാങ്ങിയത്. പിന്നീട് ഇവർ അബുദാബിയിലേക്ക് മടങ്ങി. ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്.

ഇതിനു ശേഷം ഭാഗ്യശാലിയെത്തേടി കൂപ്പണിലെ ഫോൺ നമ്പരിൽ വിളിച്ചെങ്കി കിട്ടിയില്ല. പിന്നീട് സ്വർണക്കടയുടമ നടത്തിയ അന്വേഷണത്തിലാണ് ചടയമംഗ ലം കണ്ണങ്കോട് സ്വദേശിക്കാണ് സമ്മാനമെന്നു തിരിച്ചറിയുന്നത്.

രാത്രി വീട്ടിലെത്തിയ ജ്വല്ലറി ഉടമ യും സംഘവും രഞ്ജിത്തിന്റെ സഹോദരൻ രാഹുലിനെ കണ്ട് സമ്മാന വിവരം അറിയിക്കുകയായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x