വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരി കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ടെക്സ് വാലി കിഡ്സ് ആൻഡ് മെൻസ് വെയർ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്…..
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇരുനിലകളിലായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഉള്ളിൽ നിന്നും പുകയും ഉയരുന്നത് കണ്ട കാൽനടയാത്രക്കാർ ബഹളം വെച്ചതിന് തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നത് മൂലം ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു…..
തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ കല്ലമ്പലം വർക്കല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തി ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു…..
സംഭവത്തെ തുടർന്ന് വർക്കല കല്ലമ്പലം പാതയിൽ ഏറെ നേരം തടസ്സപ്പെട്ട ഗതാഗതം വർക്കല കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു