Headlines

കടയ്ക്കൽ ത്രിവേണിയിൽ തീപിടിത്തം

കടയ്ക്കൽ ത്രിവേണിയിൽ തീ പിടിച്ചു. കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. അൽപ്പം മുമ്പാണ് തീപിടിത്തം ഉണ്ടായത്. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. 1

Read More

കടയ്ക്കലിൽ റൗഡി ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

61വയസ്സുളള കത്തിരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം  രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാജുവിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചോളം കത്തി കുത്ത് കേസ് നിലവിൽ ഉണ്ട്.കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ കത്തിരാജു കുത്തിപരിക്കേൽപ്പിച്ചിരുന്നു.      പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് പോലീസ് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു.തുടർന്നാണ് ഇയ്യാളെ…

Read More

അഞ്ചൽ അലയമണ്ണിൽ  മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽ അലയമണ്ണിൽ  മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള റബ്ബർ തോട്ടത്തിനുള്ളിലെ റബ്ബർ മരത്തിൽ ആണ് 40 വയസ്സോളം തോന്നിക്കുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതുവഴി പോയ നാട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് റബ്ബർ തോട്ടത്തിൽ കയറി നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഏരൂർ പോലീസിനെ വിവരം  അറിയിക്കുകയായിരുന്നു. ഏരൂർ പോലീസ് സ്ഥലത്തെത്തി വിരൽ അടയാള വിദഗ്ധരെയും…

Read More

അഞ്ചൽ ഏരൂരിൽ രണ്ടാം വർഷ VHSE വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽഏരൂർ കരിമ്പിൻകോണത്ത് 17വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരിമ്പിൻകോണം തടത്തിവിള വീട്ടിൽ  17 വയസുള്ള ആലിയയെയാണ്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു വീട്ടിലെ അടുക്കളയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ഏരൂർ പോലീസ് സംഭവ സ്ഥലത്തെത്തി. മറ്റു നിയമ നടപടികൾ തുടങ്ങി. ഫിംഗർ പ്രിന്റ് ഓഫീസഴ്സും സൈന്റിഫിക്ക് ഉദ്യോഗസ്ഥരും എത്തി മറ്റ് നിയമ നടപടികൾ നടത്തി വരുകയാണ്. വിളക്കുപാറ മാതാ സ്കൂളിലെ രണ്ടാം…

Read More

റമളാൻ്റെ മാധുര്യം  , പത്ത് വർഷം തൊട്ടറിഞ്ഞു സെൽവരാജ്

കടയ്ക്കൽ: റമളാൻ മാസത്തിൻ്റെ മാധുര്യം മനസ്സിൽ തൊട്ടറിഞ്ഞ് സെൽവരാജ്. പത്ത് വർഷമായി റമാളിൻ്റെ മാധുര്യം അറിഞ്ഞ് വൃതമനുഷ്ടിക്കുകയാണ് നിലമേൽ സെർജി മന്ദിരത്തിൽ 58വയസുള്ള സെൽവരാജ് . ഓരോ റമളാൻ മാസം എത്തുമ്പോഴും ആവേശമാണ് സെൽവരാജിന് . ഒരോ റമളാൻ്റെ ഇടയത്താഴവും, ഇഫ്ത്താറുമെല്ലാം ആവേശമാണ് . കൂടുതൽ സമയം നോമ്പ് തുറക്കുന്നത് ജോലി നോക്കുന്ന സ്ഥാപനത്തിലാണെങ്കിലും തൻ്റെ മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പള്ളികളിൽ എത്തി നോമ്പുതുറകളിൽ പങ്കെടുക്കും. പള്ളികളിലെ നോമ്പു തുറകളിൽ സെൽവരാജിനെ അറിയുന്നവർക്ക് അവർക്കൊപ്പം ചേർത്ത് പിടിച്ചു…

Read More

ചിതറ വിശ്വാസ് നഗറിന് സമീപം കാർ പോസ്റ്റിൽ ഇടിച്ച് അപകടം

ചിതറ വിശ്വാസ് നഗറിന് സമീപമാണ് കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ കാറിന് മുൻഭാഗം തകർന്ന അവസ്ഥയാണ് . യാത്രക്കാർക്ക് പരിക്കില്ല . വാഹനത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോൺ നോക്കുമ്പോൾ  നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

പാങ്ങോട് പഞ്ചായത്ത് കുളം മലിനം; ശുചീകരണം വേണമെന്ന് നാട്ടുകാർ

പാങ്ങോട് പഞ്ചായത്തിൽപ്പെട്ട കൊച്ചാലുമ്മൂട് വാർഡിലെ കന്യാർ കുഴി ചെങ്ങഴശേരിയിലെ പഞ്ചായത്തുകുളം കാട് കയറി നശിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് ആരോപണം. ഈ പഞ്ചായത്ത് കുളത്തിലെ വെള്ളം വേനൽ കനത്ത സാഹചര്യത്തിൽ പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും അലക്കാനും എടുക്കുന്നതാണ്. വെള്ളം മലിനമായത് കൊണ്ട്  കുളത്തിലേവെള്ളം ദുർഗന്തഅവസ്ഥയിലാണ്. കുളം നവീകരിച്ച് ജനങ്ങൾക്ക്‌ തുറന്നു കൊടുക്കണമെന്നും ഇതിന് ഒരു പരിഹാരം കാണണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Read More

കല്ലറ പത്ര ഏജൻ്റ് കുഴഞ്ഞു വീണ് മരിച്ചു

പത്ര ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. മാതൃഭൂമി മാടൻകാവ് ഏജന്റ് കല്ലറ മിതൃമ്മല കോണത്തുമുക്ക് ശ്രീ  വത്സത്തിൽ 47 വയസുള്ള സി.ജി.ഗുലാബ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: പി.വി.പ്രീജ. മക്കൾ: ജി.പി.ഗായത്രി, ജി.പി.ഗാഥ

Read More

ചിതറയിലെ SBI എ ടി എം ഇരുട്ടിൽ ; ജനങ്ങൾ വലയുന്നു

ഏറെ നാളുകളായി ചിതറയിലെ SBI എടിഎം ൽ വെളിച്ചമില്ല. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയാണ് . രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയാണ് . മൊബൈൽ വെളിച്ചത്തിൽ ആണ് ജനങ്ങൾ പണം പിൻവലിക്കുന്നത്. പലർക്കും പണം ഇടപാടുകൾ നടത്തുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്…

Read More

നിലമേലിൽ മിനി ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

നിലമേലിൽ മിനി ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവ ഘോഷയാത്രയിൽ പോയിട്ട് തിരികെ തൃശ്ശൂരേക്ക് പോവുകയായിരുന്ന തെയ്യം ഡ്രൂപ്പ്സഞ്ചരിച്ചിരുന്ന മിനിബസ്സും കടക്കൽ നിന്നും എം സി റോഡിലേക്ക് ഗൂഗിൾ മാപ്പ് നോക്കി അമിതവേഗത്തിൽ എത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ കാർകൈവരിതകർത്തുകൊണ്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി. മിനി ബസ്സിൽ ഇരുപതോളം പേർ ഉണ്ടായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നമൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു..നിരവധി പേരെ…

Read More
error: Content is protected !!