Headlines

റമളാൻ്റെ മാധുര്യം  , പത്ത് വർഷം തൊട്ടറിഞ്ഞു സെൽവരാജ്

കടയ്ക്കൽ: റമളാൻ മാസത്തിൻ്റെ മാധുര്യം മനസ്സിൽ തൊട്ടറിഞ്ഞ് സെൽവരാജ്. പത്ത് വർഷമായി റമാളിൻ്റെ മാധുര്യം അറിഞ്ഞ് വൃതമനുഷ്ടിക്കുകയാണ് നിലമേൽ സെർജി മന്ദിരത്തിൽ 58വയസുള്ള സെൽവരാജ് .

ഓരോ റമളാൻ മാസം എത്തുമ്പോഴും ആവേശമാണ് സെൽവരാജിന് . ഒരോ റമളാൻ്റെ ഇടയത്താഴവും, ഇഫ്ത്താറുമെല്ലാം ആവേശമാണ് . കൂടുതൽ സമയം നോമ്പ് തുറക്കുന്നത് ജോലി നോക്കുന്ന സ്ഥാപനത്തിലാണെങ്കിലും തൻ്റെ മുസ്ലിം സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പള്ളികളിൽ എത്തി നോമ്പുതുറകളിൽ പങ്കെടുക്കും.
പള്ളികളിലെ നോമ്പു തുറകളിൽ സെൽവരാജിനെ അറിയുന്നവർക്ക് അവർക്കൊപ്പം ചേർത്ത് പിടിച്ചു നോമ്പ് തുറയിൽ ഉൾപ്പെടുത്താൻ ആവേശമാണ്. ഒരോ റമളാൻ കഴിഞ്ഞ് സങ്കടത്തോടെ വിട ചൊല്ലുമ്പോഴും താൻ മനസ്സിൽ കരുതിയ പല കാര്യങ്ങളും നിറവേറ്റിയാണ് റമളാൻ സെൽവരാജിലൂടെ കടന്ന് പോകുതെന്ന് പറയുന്നു.

വർഷങ്ങളായി തമിഴ് നാട്ടിലെ ഗാർമൺസ് കമ്പനിയിലെ ജീവനകാരനായ ശേഷം ഇപ്പോൾ 8 വർഷക്കാലമായി പ്രമുഖ മത- പണ്ഡിതനായ ചിറയിൻകീഴ് നൗഷാദ് ബാഖവിയുടെ അഗതിമന്ദിരത്തിലെ അഡ്മിനിസ്ട്രറായി ജോലി നോക്കി വരികയാണ്. ഈ ജോലിയിൽ പ്രവേശിക്കും മുമ്പേ തൻ്റെ സുഹൃത്ത് വലയത്തിൽ ഉള്ള മുസ്ലിം സുഹൃത്തുക്കളിൽ നിന്നും റമളാൻ്റെ മാതുര്യം അറിഞ്ഞാണ് റമളാൻ മാസത്തിലെ നോമ്പിനോട് ഇത്രയധികം അടുപ്പമായത്.
റമളാൻ ഒന്ന് മുതൽ 30 വരെ ഒരു വിഷുവാസിയെ പോലെയാണ് പൂർണമായും റമളാൻ മാസത്തിലെ നോമ്പിൽ ഏർപ്പെടുന്നത്.
ഈ പത്ത് വർഷവും റമളാൻ മാസത്തിലെ ഒരു നോമ്പുപോലും ഒഴിവാക്കാതെ പൂർണമായും പൂർത്തിയാക്കി.
റമളാൻ്റെ പിറകാണുമ്പോഴും പെരുന്നാൽ പിറ കാണുമ്പോഴും മനസ്സിൽ വിഷുവാസികളെ പോലെ ആവേശമാണ് സെൽവരാജിന് . തൻ്റെ റമളാൻ മാസത്തിലെ നോമ്പ് കാലം മുഴുവനും നോമ്പിൻ്റെ ഇടയത്താഴത്തിനും ശേഷം നോമ്പുതുറയിലും തന്നോടെപ്പം പൂർണ പിന്തുണയോടെ ദേവി വിഷുവസിയായ ഭാര്യ സിന്ധു കൂടെയുണ്ടെന്ന് സെൽവരാജ് പറയുന്നു. താൻ നോമ്പ് പൂർത്തിയാകുന്നതോടെ മനസ്സും, ശരീരവും ഒരുപോലെ ശുദ്ധിയാക്കുകയാണെന്ന് സെൽവരാജ് പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x