16കാരിയെ വിവാഹം ചെയ്‌ത് റിയാദിലേക്ക് മുങ്ങി മലയാളി യുവാവ്; സൗദിയിലെത്തി യുവാവിനെ പൊക്കി കേരള പൊലീസ്

പതിനാറു വയസ്സുള്ള  പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്‌ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്. റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. കുറച്ചു ദിവസത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് റിയാദിലെത്തി. എന്നാൽ പിന്നീട് ബന്ധുക്കളും വധുവും ചേർന്ന്…

Read More

ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു. നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ്…

Read More

കൊടും ചൂട് സഹിക്കാൻ വയ്യ. എഴുന്നള്ളത്തിനു കൊണ്ട് വന്ന ആന കുഴഞ്ഞു വീണു.

അടിതെറ്റിയാൽ ആനയാണേലും വീഴും. കൊടും ചൂട് സഹിക്കാൻ വയ്യാതെ എഴുന്നള്ളത്തിനു കൊണ്ട് വന്ന ആന കുഴഞ്ഞു വീണു. ചടയമംഗലം തിരുവൈക്കോട്  ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നളിക്കാൻ ഒരുക്കി നിർത്തിയിരുന്നഈരാറ്റുപേട്ടഅയ്യപ്പൻ എന്ന ആനയാണ്‌ ഘോഷയാത്രക്ക് തയ്യാറായി നിൽക്കെ കുഴഞ്ഞു വീണത്. വെട്ടുവഴി കരകാരുടെ നേർച്ചയായിട്ട് വെട്ടുവഴി ഭാഗത്തു വെച്ച് ക്ഷേത്രത്തിലെ ഘോഷയാത്രയോട് കൂടെ എഴുന്നള്ളിക്കാൻ നിന്നിരുന്ന ആനയാണ്‌ കുഴഞ്ഞു വീണത്.  ആറുമണിയോടെയായിരുന്നു സംഭവം ആനയുടെ ദേഹത്ത് നല്ലത് പോലെ വെള്ളമൊഴിക്കുകയും, ആഹാരവും നൽകിയതിനെ തുടർന്ന് അരമണിക്കൂറിനു ശേഷം ആന എഴുന്നേറ്റു.

Read More

കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

ചങ്ങനാശേരിയിൽ കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു. വടക്കേക്കര ഓവേലിൽ 60 വയസുള്ള ലാലിച്ചൻ ഫിലിപ്പ്  ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് എംസി റോഡിൽ മതുമൂല വേഴയ്ക്കാട്ട്ചിറയ്ക്ക് സമീപമായിരുന്നു അപകടം.ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ച ലാലിച്ചൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

Read More

സ്വർണ്ണ മെഡൽ നേടി വിദ്യാർഥി.

സ്വർണ്ണ മെഡൽ നേടി വിദ്യാർഥി. 13 -ാം മത് ബ്രെയിൻ ഒ  ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര തരത്തിലുള്ള മൽസരത്തിൽ  പരവൂർ സെൻ്ററിൽ നിന്നും  പരവൂർ കൊൻങ്ങൽ ശ്രുതി  വിലാസത്തിൽ  അദ്യത്യ. ആർ .നായർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. 1

Read More

കൊല്ലത്തെ ലേബർ ബജറ്റ് പരിഷ്‌കരിക്കും

കൊല്ലം: തൊഴിലുറപ്പു വേതന കുടിശിക നൽകാൻ കേന്ദ്ര സർക്കാരിനു പ്രതിബദ്ധതയുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കേന്ദ്രമന്ത്രി കംലേഷ് പസ്വാൻ ലോക്‌സഭയിൽ അറിയിച്ചു. കൊല്ലം ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളു ടെ വേതനം കുടിശിക തീർത്തു നൽകണമെന്നും യഥാസമയം വേതനം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. 2024-25 ൽ കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ് 600 ലക്ഷം തൊഴിലുകളാണ്. എന്നാൽ കേരളം ഈ മാർച്ച് 21 വരെ 866,55 ലക്ഷം തൊഴിലുകൾ നൽകിക്കഴിഞ്ഞു. കൊല്ലം…

Read More

മിഠായിയുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് തിരുവനന്തപുരം വേങ്കോട് വച്ച്

മിഠായി രൂപത്തില്‍ ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗബന്ധു (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ് പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സഫ് എസ് ഐ ഓസ്റ്റിന്‍ സജു, ഗ്രേഡ് എസ് ഐ സതി, നെടുമങ്ങാട് എസ് എച്ച് ഒ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിന്റെ വിദ്യാർത്ഥികളുടെ ബോയ്‌സ് ഹോസ്റ്റല്‍ അഡ്രസിലാണ് പാഴ്‌സല്‍ എത്തിയത്. ഇത് വാങ്ങിയ…

Read More

ജപ്തി ഉണ്ടാകില്ല :മന്ത്രി വി എൻ വാസവൻ

മൂന്നു സെന്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.എൻ.വാസവൻ.നോട്ടീസ് നൽകും എങ്കിലും ജപ്തി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.3 സെൻ്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി നോട്ടീസ് അയക്കുന്നത് നിർത്താനാകില്ല എന്നും ഇത്  കേരള ബാങ്കിന് ബാധകമല്ല ഒന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി, തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരിച്ചത്. കുവൈത്തിലെ മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read More

ചടയമംഗലം സ്വദേശിയായ 10 വയസ്സുകാരനെ കാണ്മാനില്ല.

ചടയമംഗലം സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല. ചടയമംഗലം പാട്ടം സ്വദേശിയായ  10 വയസ്സുള്ള സാരംഗിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. ചടയമംഗലം പൂങ്കോട് ജംസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. തൊട്ടടുത്തുള്ള തിരു വൈക്കോട് ക്ഷേത്രത്തിൽ ഉത്സവത്തിന് പോയതാണ്. രക്ഷകർത്താക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണം 99 95 95 65 18 ( രാമചന്ദ്രൻ ഉണ്ണിത്താൻ, കുട്ടിയുടെ അച്ഛൻ)04742475311 ( ചടയമംഗലം പോലീസ് സ്റ്റേഷൻ)

Read More
error: Content is protected !!