കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി

കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന പാൻ മസാലയും കഞ്ചാവും പിടികൂടി.മലപ്പുറം മഞ്ചേരി സ്വദേശിയായ ബഷീർ (45) ഓടിച്ചുകൊണ്ട് വന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു കടയ്ക്കൽ പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും നേതൃത്വത്തിൽ ലഹരി വേട്ട നടത്തിയത്. പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ…

Read More

കടയ്ക്കലിൽ വൻ തോതിൽ ലഹരി ഉത്പന്നങ്ങൾ പിടികൂടി.

325  ചക്കുകളിലായി 10 കോടിയോളം വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. മലപ്പുറം മഞ്ചേരി സ്വദേശി ബെഷീർ ആണ് പിടിയിലായത്. കർണാടക രജിസ്ട്രേഷൻ വാഹനത്തിലാണ് ഇത് കണ്ടെത്തിയത്. കടയ്ക്കൽ പോലീസും ചടയമംഗലം പോലീസും ചേർന്നാണ് ലഹരി പിടിച്ചെടുത്തത്.വാഹനം ഉൾപ്പെടെ ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.

Read More

നാവായിക്കുളത്ത്  പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

കല്ലമ്പലത്ത് നാവായിക്കുളം അയറ്റിൻ ചിറയ്ക്ക് സമീപം ‘ഗ്രീഷ്മത്തിൽ’ പരേതനായ ഗിരീഷ്, സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ എസ് ഗിരീഷ്(15)നെയാണ്  വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്ന് (05/03/2025) ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് സിന്ധു നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയാണ്. ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. കല്ലമ്പലം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം എറണാകുളം ആലുവയിൽ ദേശീയ പാതയിൽ വാഹനാപകടം. സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. റാഷിദ്‌ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

അമ്മയുടെ അര്‍ബുദബാധയില്‍ അസ്വസ്ഥനയത്തിനെ തുടർന്നാണ് കുട്ടി ഇത് ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്. വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തൂങ്ങി മരിച്ച കുട്ടി. അമ്മയും അച്ഛനും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയ സമയത്താണ് കുട്ടി കടുംകൈ ചെയ്തത്.മറ്റ് വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

Read More

മകന്റെ കൈ തല്ലി ഒടിച്ച പിതാവ് അറസ്റ്റില്‍

മകനെ ക്രൂരമായി മർദ്ധിച്ച പിതാവ് അറസ്റ്റില്‍. പ്രതി വീട്ടില്‍ വച്ചിരുന്ന  ജ്യോമെട്രി ബോക്സ് കണ്ടില്ല എന്ന കാരണത്താൽ പ്രായപൂര്‍ത്തി ആകാത്ത 11 വയസുള്ള മകനെ ദേഹോദ്രവം ഏല്പിക്കുകയും, വീടിന്‍റെ പുറത്തു കിടന്ന മരകഷ്ണം  കൊണ്ട്  കുട്ടിയുടെ  കാലിലും ഇടത്തെ  കൈത്തണ്ടയിലും അടിച്ച്, ഇടതു കൈതണ്ടയുടെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാക്കുകയും, കുട്ടിയെ  വെള്ളത്തില്‍ തലമുക്കി പിടിച്ചു ഉപദ്രവിക്കുകയും ചെയ്തിരുന്നു.   കളമശ്ശേരി ഭാഗത്തു വാടകയ്ക്ക് താമസിക്കുന്ന ശിവകുമാർ  അരുണാചലം ,അഗ്രഹാര സ്ട്രീറ്റ് ,വില്ലുപുരം തമിഴ്നാട് സ്വദേശിയെ ആണ്  കളമശ്ശേരി പോലീസ്…

Read More

വർക്കലയിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

കഴിഞ്ഞദിവസം വൈകുന്നേരം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം നടന്നത്.വർക്കല വട്ടപ്ലാമൂട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. വർക്കല ചെറുക്കുന്നം സ്വദേശി മുഹമ്മദ് റാസിനാണ് മരണപ്പെട്ടത്. തച്ചോട് ഭാഗത്തു നിന്ന് വട്ടപ്ലാമൂട് ജംഗ്ഷനിലേക്ക് വരുകയായിരുന്ന പാളയംകുന്ന് സ്വദേശി അഭിമന്യു ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന റാസിനും സുഹൃത്തുക്കളായ അമൽ അഭിജിത്ത് എന്നിവർ  സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റാസിൻ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം,തലയ്ക്ക് ഗുരുതരമായി…

Read More

അറിയാം ലോകം’,പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ പൈതൃക ഗ്രാമത്തിനോട് ചേർന്ന് തയ്യാറാക്കുന്ന പത്രങ്ങളും മാസികകളും നിറഞ്ഞ വായനാ പദ്ധതി  ‘ അറിയാം ലോകം ‘  മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നാട്ടിലെ മുഴുവൻ പത്രങ്ങളും മറ്റു വാരികകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ സ്കൂളിലെ വായനാ വീട്ടിൽ എത്തിക്കും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ഒഴിവു വേളകൾ വായനയിലൂടെ പ്രയോജന പ്രദമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് എ.കെ.എം. പബ്ലിക്  സഹകരണത്തോടെ പൂർത്തിയായിരുന്ന പൈതൃക ഗ്രാമവും മന്ത്രി സന്ദർശിച്ചു.ചടങ്ങിന് പി.ടി.എ….

Read More

കുളത്തുപ്പുഴ  ടോറസ് ലോറിയും, ഓട്ടോ പിക് അപ്പ് ഉം കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

തിരുവനന്തപുരം തെങ്കാശി റോഡിലെ കുളത്തുപ്പുഴ കണ്ടഞ്ചിറ വളവിൽ ടോറസ് ലോറിയും, ഓട്ടോ പിക് അപ്പ് ഉം കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. മീൻ വില്പന നടത്തുന്ന മൈലമൂട് സ്വദേശി തടത്തരികത്ത് വീട്ടിൽ ഷാജഹാന് ആണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മീൻ വില്പന കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ഷാജഹാൻ ഓടിച്ച പിക് അപ്പ് ഓട്ടോ യും, തമിഴ്നാട്ടിൽ സിമെന്റ് എടുക്കുവാൻ പോയ ടോറസ് ലോറിയും ആണ് കൂട്ടിയിടിച്ചത്. വലിയ വാഹനങ്ങൾക്കു ശെരിയായ രീതിയിൽ വളവുകളിൽ തിരിയാൻ ബുദ്ധിമുട്ട്…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങലിൽ ഒരാൾ മരണപ്പെട്ടു.

ആറ്റിങ്ങൽ ദേശീയ പാതയിൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിറയ്ക്കര സ്വദേശി ഉദയൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പൂവൻപാറ പാലത്തിനു സമീപം പുളിമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്.കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ഉദയനും ഭാര്യയും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയൻ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ…

Read More