ചിതറയിൽ കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

ഇന്ന് വൈകുന്നേരം 5 അര മണിക്ക് ആണ് ആട് കിണറ്റിൽ വീണത്മൂന്ന് മാസം പ്രായമായ ആടാണ് വീണത് . കിണറ്റിൽ ഓക്സിജൻ കുറവ് ആയതിനാൽ ഓക്സിജൻ സിലണ്ടർ ഉൾപ്പെടെ ഉപയോഗിച്ച് ആണ് കടയ്ക്കൽ ഫയർഫോഴ്‌സ് കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപെടുത്തിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കോട്ടുക്കൽ ശങ്കരപുരം ശ്രീ തീർത്ഥം വീട്ടിൽ 38 വയസ്സുള്ള രതീഷ് എന്നയാളെ ചടയമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും…

Read More

പോലീസിനെ വെട്ടിച്ച്‌ വിലങ്ങുമായി രക്ഷപ്പെട്ട നെടുമങ്ങാട് സ്വദേശിയെ  വലിയതുറ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി

കൊലപാതകമുള്‍പ്പടെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അന്‍സാരി(38)യെയാണ്‌ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കര്‍ണ്ണാടകയിലെ ബൊഹനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡമ്ബല്‍സ് കൊണ്ട് വയോധികയെ തലയക്കടിച്ച്‌ കൊന്നശേഷം മാലതട്ടിയെടുത്ത കേസില്‍ അവിടെ പോലീസ് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന്‌ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ബൊഹനഹള്ളി പോലീസ് അന്‍സാരിയുമായി തീവണ്ടിമാര്‍ഗ്ഗമെത്തിയത്. ഏപ്രില്‍ ഒന്നിനായിരുന്നു കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, കോയമ്ബത്തൂര്‍ വച്ച്‌ ഇയാള്‍ പോലീസിനെ വെട്ടിച്ച്‌…

Read More

ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.ഊരുപൊയ്‌ക വലിയവിള വീട്ടിൽ ബിനു, സജിത ദമ്പതികളുടെ മൂത്ത മകൾ സംഗീത ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.പഠനത്തിൽ മിടുക്കിയായിരുന്നു. മരണകാരണം വ്യക്തമല്ല. ന്യൂസ് ബ്യൂറോ ആറ്റിങ്ങൽ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം

മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മർദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ നിന്നും 17 കാരൊനൊപ്പം ഒളിച്ചോടിയ 17 കാരിയെ മധുരയിൽ നിന്നും പോലീസ് കണ്ടെത്തി

വീട്ടിൽ നിന്നും രണ്ട് സ്വർണ്ണമാലയുമായി 17 കാരി കണ്ണൂർ കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ഇവർ മടത്തറ തെങ്കാശി വഴി മധുരയിൽ എത്തുകയായിരുന്നു. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയും കുട്ടിയെ കാണാനും ഇല്ലായിരുന്നു. കടയ്ക്കൽ പോലീസിൽ മാതാപിതാക്കൾ കൊടുത്ത പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയുടെ ഫോൺ ഫോർമാറ്റ് ചെയ്ത കണ്ടെത്തി. മൊബൈലിൽ സിം കണ്ടെത്താൻ കഴിഞ്ഞില്ല . തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റിമൂവ് ചെയ്ത…

Read More

പോത്ത് കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് വെമ്പായം സ്വദേശി അറസ്റ്റിൽ

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. വെമ്പായം നെടുവേലി ഇടുക്കുംതല കമുകിൻ കുഴി വീട്ടിൽജയൻ വയസ്സ് 54 ആണ് പിടിയിലായത്. മലപ്പുറത്ത് നിന്നും പോത്ത് വ്യാപാരികളോട് പോത്ത് ആവശ്യമാണെന്ന് കാണിച്ച് വിളിച്ചു വരുത്തുകയും തുടർന്ന് ലക്ഷങ്ങൾ വില വരുന്ന പോത്തുകൾക്കായി ഒരു ചെറിയ തുക അഡ്വാൻസായി നൽകിയശേഷം പോത്ത് വ്യാപാരികളെ തന്ത്രപൂർവ്വം വെഞ്ഞാറമൂട് ഉള്ള ഹോട്ടലിൽ മുറിയെടുത്ത് നൽകി മാറ്റിയ ശേഷം പോത്തുകളെ നെടുമങ്ങാട് ഉള്ള ചെറുകിട കച്ചവടക്കാർക്ക് മറിച്ച് വിറ്റ…

Read More

പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ . തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ….

Read More

വർക്കല കനാലിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. തൊടുവേ കനാലിന് സമീപത്തെ വീടിനടുത്താണ് മൃതദ്ദേഹം കണ്ടെത്തിയത്. തൊതുവേ സ്വദേശിയായ സുഭാഷിന്റേതാണ് (40) മൃതദേഹം.ഇന്ന് രാവിലെ 11 മണിയോടെയാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തുന്നത്.വർക്കല പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു ന്യൂസ് ബ്യൂറോ വർക്കല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു

വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു. രണ്ട് മാസത്തിനിടെ എട്ടോളം പേരാണ് മുങ്ങി മരിക്കുന്നത് ഇംഗ്ലണ്ട് പൗരനാണ് പാപനാശം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ലൈഫ് കാർഡുകൾ രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!