മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മർദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.