വീട്ടിൽ നിന്നും രണ്ട് സ്വർണ്ണമാലയുമായി 17 കാരി കണ്ണൂർ കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ഇവർ മടത്തറ തെങ്കാശി വഴി മധുരയിൽ എത്തുകയായിരുന്നു.
മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയും കുട്ടിയെ കാണാനും ഇല്ലായിരുന്നു. കടയ്ക്കൽ പോലീസിൽ മാതാപിതാക്കൾ കൊടുത്ത പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയുടെ ഫോൺ ഫോർമാറ്റ് ചെയ്ത കണ്ടെത്തി. മൊബൈലിൽ സിം കണ്ടെത്താൻ കഴിഞ്ഞില്ല . തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റിമൂവ് ചെയ്ത ഡാറ്റ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ കാരനായ 17 കാരന്റെ വിവരം മൊബൈലിൽ നിന്നും കണ്ടെത്തിയ പോലീസ് കണ്ണൂരിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂര് കാരനായ 17 കാരനൊപ്പമാണ് കുട്ടി പോയത് എന്ന് പോലീസ് മനസിലാക്കി.
17 കാരന്റെ മൊബൈൽ ഫോണിന്റെ IMEI നമ്പർ ലഭിച്ച പോലീസ് മൊബൈൽ ഫോൺ വഴി അന്വേഷണം നടത്താൻ ശ്രമം നടത്തി എങ്കിലും മൊബൈൽ ഓഫ് അയതിനെ തുടർന്ന് അന്വേഷണം സംസ്ഥാന മുഴുവൻ വ്യാപിപ്പിച്ചു . അപ്പോഴാണ് യുവാവിന്റെ ഫോണിൽ പുതിയ സിം ഇട്ടതായി സൈബർ സെൽ വഴി പൊലീസിന് വിവരം ലഭിച്ചത് . ഫോൺ മധുര ലൊക്കേഷൻ പരിധിയിൽ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ലോഡ്ജ് ലക്ഷ്യമാക്കി അന്വേഷണം നടത്തുകയും ഒരു ലോഡ്ജിൽ നിന്നും പെൺകുട്ടിയേയും യുവാവിനെ കടയ്ക്കൽ പോലീസ് കണ്ടെത്തി കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കടയ്ക്കൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി പെൺകുട്ടിയെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു .
യുവാവിനെ ചൈൽഡ് ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്.