രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ സുബേദാര്‍ പി.മോഹന്‍ദാസിന് മേളയ്ക്കാട് സഫ്ദര്‍ഹഷ്മിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗം

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ സുബേദാര്‍ പി.മോഹന്‍ദാസിന് മേളയ്ക്കാട് സഫ്ദര്‍ഹഷ്മിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗം ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. SSLC ,പ്ലസ് ടു ഉന്നത വിജയം നേടിയവരേയും യോഗത്തില്‍ അനുമോദിച്ചു.ചടങ്ങില്‍ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,ഡോഃവിജയന്‍പിള്ള,അഡ്വഃ എ.നിഷാദ് റഹ്മാന്‍,ടി.തോമസ്,അനീഷ് മേളയ്ക്കാട് എന്നിവര്‍ സന്നിഹിതരായി

Read More

കോട്ടുക്കലിൽ വയറുവേദനയെ തുടർന്ന് 11 കാരൻ മരണപ്പെട്ടു

അഞ്ചൽ കോട്ടുക്കലിൽവയറുവേദനയെ തുടർന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 11കാരൻ മരണപ്പെട്ടു.കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് മീനു ദമ്പതികളുടെ മകൻ 11വയസ്സുള്ള വൈഷ്ണവ് ആണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് SAT ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആലംകോട് ഭാഗത്ത് വച്ചു മരണപെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More

ചിതറ സ്വദേശിയായ 9 വയസുകാരന് URF നാഷണൽ റെക്കോർഡ്

196 ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഓർത്ത് പറഞ്ഞുകൊണ്ടാണ് ചിതറ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കരസ്ഥമാക്കിയത്. ചിതറ ആനന്ദഭവനിൽ 9 വയസുകാരൻ കർത്തികേയൻ നാടിന് അഭിമാനമായി മാറുന്നത് ഇത് രണ്ടാമത് എന്നാണ് എടുത്തു പറയേണ്ടതാണ്. സുമേഷ് ,ഷിജി ദമ്പതികളുടെ ഏക മകനായ കാർത്തികേയൻ തന്റെ ആറാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്താണ് ഈ കൊച്ചു മിടുക്കൻ നാഷണൽ റെക്കോർഡ് കാരസ്ഥമാക്കുന്നത്…

Read More

നിലമേൽ സ്വദേശി കുളത്തുപ്പുഴ ആറ്റിൽ മുങ്ങി മരിച്ച സംഭവം;കൊലപാതകം എന്ന് പോലീസ്

കുളത്തൂപ്പുഴയിൽ യുവാവിനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ 35കാരനെ ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ കുളത്തുപ്പുഴ സ്വദേശിയായ മനോജ്‌ അറസ്റ്റിൽ. നിലമേൽ വലിയവഴി ഈട്ടിമുകളിൽ വീട്ടിൽ മുജീബിനെയാണ് ഇന്നലെ കല്ലടയാറ്റിൽതള്ളിയിട്ടു കൊലപെടുത്തിയത്. ഇന്നലെ രാവിലെ 9 മണിയോടുകൂടി കല്ലടയാറിലെ കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളായി മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ മദ്യപ്പിക്കാൻ വെള്ളം തീർന്നതിനെ തുടർന്ന് മുജീബ് തൊട്ടടുത്തു മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം ഇല്ലാതെ എടുക്കുകയായിരുന്നു. ഇത് മനോജ്‌…

Read More

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു അപകടം .അല്പം മുമ്പാണ് അപകടം ഉണ്ടായത് . അപകടത്തിൽ സൊസൈറ്റി മുക്ക് സ്വദേശി നബുലാസിനാണ് പരിക്കേറ്റത് പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നിലമേലിൽ മാതാവിനെ മകൻ വെട്ടിപരിക്കേൽപ്പിച്ചു

നിലമേൽ കൈതക്കുഴിയിൽ 56 വയസുള്ള സരസ്വതിയെ ആണ് മകൻ മനോജ്‌ (29) വെട്ടി പരിക്കേൽപ്പിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അഞ്ചോളം സ്റ്റിച്ച് ഉണ്ടെന്നാണ് പ്രാഥമിക വിവരം. മകൻ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Read More

കടയ്ക്കൽ സ്വദേശിനിയെ കാണ്മാനില്ല

കടയ്ക്കലിൽ 38 കാരിയെ കാണ്മാനില്ല കടയ്ക്കൽ തച്ചോണം സ്വദേശിനി 38 വയസ്സുള്ള അനുജയെയാണ് കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക..9497987040, 9497980169

Read More

കടയ്ക്കൽ പാങ്ങലുകാട് വാഹനാപകടം അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കടയ്ക്കൽ പാങ്ങലുകാട് വാഹനാപകടം അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇരുചക്ര വാഹനങ്ങളാണ് കൂട്ടിയിടിച്ചത് ചല്ലിമുക്ക് സ്വദേശികളായ സിദ്ധീഖ് നവാസ് എന്നിവരും പാങ്ങലുകാട് സ്വദേശി റയാൻ സഞ്ചരിച്ച വാഹനവുമാണ് അപകടത്തിൽ പെട്ടത്. സിദ്ധീഖിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിയുന്നത് . അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കുളത്തൂപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നിലമേൽ : കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.നിലമേൽ വലിയവഴി ഇരിട്ടിമുകളിൽ വീട്ടിൽ മുജീബ് (39) ആണ് മരണപ്പെട്ടത്. തടിപ്പണിക്കാരനായ മുജീബ് സുഹൃത്തുക്കളെ കാണുന്നതിന്വേണ്ടിയാണ് ഇവിടെ എത്തിയത്.സുഹൃത്തുക്കളുമൊത്തു ഇവിടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.ഫയർഫോഴ്സ്‌ സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

Read More

കുളത്തുപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 
നിലമേൽ സ്വദേശിയെ കാണാതായി

കല്ലടയാറിൽ കുളത്തുപ്പുഴ നെടുവണ്ണൂർ കടവിലാണ് കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശി 38വയസ്സുള്ള മുജീബിനെ കാണാതായത്. സുഹൃത്തുക്കളുമൊത്തു ഇന്ന് രാവിലെ 11മണിയോടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴിക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ്സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽനടത്തിവരുകയാണ്.

Read More
error: Content is protected !!