മടത്തറ അരിപ്പ ഭാഗങ്ങളിൽ പേപ്പട്ടിയെ കണ്ടതായി നാട്ടുകാർ ; നിരവധി പേരെ പട്ടി അക്രമിച്ചിട്ടുണ്ട്

മടത്തറ അരിപ്പ മേഖലയിൽ പേപ്പട്ടി ഇറങ്ങി നിരവധി പേരെ കടിച്ചതായി നാട്ടുകാർ. അരിപ്പ കൊച്ചുകലിംഗിൽ നിരവധി പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരവും ,ഇന്ന് രാവിലെയും നിരവധി പേരെ കടിച്ചതായും പറയപ്പെടുന്നു. നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചായക്കടയിൽ ഇരുന്ന് വ്യക്തിയെയും വളർത്തു നായയേയും പേപ്പട്ടി കടിച്ചതായി റിപ്പോർട്ട് ഉണ്ട്. തെരുവ് നായയെ ഭക്ഷണം കൊടുത്ത് വളർത്തുന്നതാണ് ഇതിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Read More

15കാരിയെ ലോഡ്ജിലെത്തിച്ച് പീഡനം; കിളിമാനൂർ സ്വദേശി പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ എത്തിച്ചത്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു….

Read More

ചിതറ ഐരക്കുഴി എണ്ണപ്പനയിൽ വളർത്ത് പശുവിന് ദാരുണാന്ത്യം; കാളയ്ക്കും പരിക്ക് കാട്ടുപോത്തിന്റെ അക്രമം എന്ന് നാട്ടുകാർ

ചിതറ ഐരക്കുഴി പെരിങ്ങാട് അൽഫിയ മനസ്സിലിൽ സിംലയുടെ വളർത്ത് പശുവാണ് ചത്തത് , ഇന്ന് രാവിലെ എട്ട് മണിയോടെ എണ്ണപ്പനയിൽ എത്തിയ തൊഴിലാളികളാണ് പശു ചത്ത നിലയിൽ കണ്ടെത്തിയത് . കാള കൊമ്പനും അക്രമത്തിൽ പരിക്കേറ്റു. ഓയിൽ പാം ചിതറ ബി ഡിവിഷനിൽ കാട്ടുപോത്തിന്റെ അക്രമം നടന്നത്. കാളയുടെ അടിവയറ് കൊമ്പ് കുത്തി കയറ്റി ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്

Read More

ചിതറ പഞ്ചായത്തിന്റെ അറിയിപ്പ് ഉണ്ടായിട്ട് പോലും പൊതു സ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്യാതെ വ്യാപാരികൾ

പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനം എടുത്തത് . എന്നാൽ പല പഞ്ചായത്തുകളിലും കൃത്യമായി ബോർഡുകൾ നീക്കം ചെയ്യുന്നില്ല എന്ന് പരാതി ഉയരുന്നു. ചിതറ പഞ്ചായത്തിന് സമീപത്ത് തന്നെ പല സ്ഥാപനങ്ങളുടെ ബോർഡുകൾ ഇപ്പോഴും റോഡിന് സമീപത്ത് തന്നെയാണ് . കൃത്യമായി നടപടി സ്വീകരിക്കുണമെന്നാണ് മറ്റ് വ്യാപാരികൾ പറയുന്നത്

Read More

മടത്തറ SBI ATM ശാഖയിൽ കവർച്ച ശ്രമം

മടത്തറ SBI ATM ശാഖയിൽ കവർച്ച ശ്രമം ATM മിഷന്റെ മുൻ ഭാഗം ഇളക്കാൻ ശ്രമിച്ചതായി കണ്ടെത്തി. ATM ൽ പണം നിഷേപിക്കാനായി ഏജന്റ് എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നതും തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുന്നതും. പണമൊന്നും നഷ്ടപ്പെട്ടില്ല എന്നും അറിയിച്ചു പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു

Read More

സംസ്ഥാനത്ത് സ്കൂളുകള്‍ 21ന് അടയ്ക്കും, ക്രിസ്മസ് അവധി 9 ദിവസം മാത്രം

ക്രിസ്മസ് പരീക്ഷ നാളെ പൂർത്തിയാകുന്നതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ അവധിക്കാലം. 21ന് അടയ്ക്കുന്ന സ്കൂളുകള്‍ അവധി കഴിഞ്ഞ് ഡിസംബർ 30നായിരിക്കും തുറക്കുക. ഡിസംബർ 11 മുതല്‍ തുടങ്ങിയ പരീക്ഷകള്‍ 19 വരെയാണ് നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബർ 30ന്…

Read More

സംഘർഷ സാധ്യത കണക്കിലെടുത്ത് കടയ്ക്കൽ കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശത്തിൽ ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ എസ് എഫ് ഐ പ്രവർത്തകർ AISF സ്ഥാനാർഥിയായി മത്സരിക്കുന്ന വിമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചിരുന്നു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഈ വിദ്യാർത്ഥി ചികിത്സ തേടുകയും ,കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ  പരാതിയും നൽകുകയും ചെയ്തു. തുടർന്ന് ഇന്നും ITI യിൽ എത്തിയ വിദ്യാർത്ഥിയെ ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് തുടർന്നാണ് കടയ്ക്കൽ CI യുടെ നേതൃത്വത്തിൽ ITI ഇലക്ഷൻ…

Read More

അഞ്ചൽ ആലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ വാഹനം ഇടിച്ചു മരണപ്പെട്ടു

ഏരൂർ ചില്ലിംങ് പ്ലാന്റ് തിരുവോണത്തിൽ 72 വയസ്സുള്ള ബാലചന്ദ്രനാണ് മരിച്ചത്. വെളുപ്പിനെ അഞ്ചേമുക്കാലോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി ഭാഗത്ത് വെച്ച് പിക്കപ്പ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു

Read More

സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. ഇന്നലെ രാത്രി ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നൽകി നടിയെ ആദരിച്ചിട്ടുണ്ട്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനാ ഗണേശ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

Read More

കടയ്ക്കലിൽ ജ്യൂവലറിയിൽ മോഷണം, ജീവനകാരൻ പിടിയിൽ

ജ്യൂവലറിയിൽ മോഷണം ജീവനകാരൻ കടയ്ക്കൽ പോലീസിൻ്റെ പിടിയിൽ.ജ്യൂല്ലറിയിൽ നിന്ന് സ്വർണ്ണ മോതിരം മോഷ്ടിച്ച ജീവനകാരനാണ് പിടിയിലായത്.തൃശൂർ ചിറ്റാറ്റുകര ചിറ്റിലപ്പളളി ഹൗസിൽപ്ലാസിഡോ പോൾആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിയായ ഇയ്യാൾ കടയ്ക്കൽ ഗോൾഡ് പാലസ് ജ്യൂവല്ലറിയിലാണ് എട്ട് ദിവസം ജോലിക്ക് നിന്നത്.തുടർന്ന് ശമ്പളം വാങ്ങിപോയിതുടർന്ന് കഴിഞ്ഞ ദിവസം ഒരു മോതിരത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ ഒരു പവൻ മോതിരത്തിന് പകരം ഒരു ഗ്രാം മോതിരം വെച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയതിൽ പ്രതി മോഷണം…

Read More