Headlines

കിഴക്കുംഭാഗം പരുത്തിവിളയിൽ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം

കിഴക്കുംഭാഗം പരുത്തി വിളയിൽ ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞുവീണ് റോഡ് ഗതാഗതം പൂർണമായും നിലച്ചിരുന്നു. KSEB ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി റോഡിന് കുറുകെ കിടന്ന പോസ്റ്റ് മാറ്റി ഗതാഗതം പുനരാരംഭിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു

Read More

കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ് ശാർക്കര അരയതുരുത്തി കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് പുതുക്കരി കൂട്ടിൽ വീട്ടിൽ ശ്യാം അതുല്യ ദമ്പതികളുടെ ഏക മകൻ പ്രിൻസ് (13) ആണ് മരിച്ചത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ മൂന്നാറ്റുമുക്ക് ഭാഗത്ത് കായലിൽ ആണ് അപകടം ഉണ്ടായത്. രാവിലെ പത്തോടെ സുഹൃത്തുക്കൾക്കൊപ്പം കായൽ തീരത്ത് എത്തിയ ഇവർ ചൂണ്ട ഇട്ട് മീൻ പിടിച്ചു. തുടർന്ന് കായലിൽ ഇറങ്ങി നീന്തുന്നതിനിടെ പ്രിൻസ് കായലിൽ താഴ്ന്ന് പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ…

Read More

വീട്ടിൽ പോകാൻ ബസ് ഇല്ല ;പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചയാൾ പിടിയിൽ

പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്. വീട്ടിൽ പോകാനാണ് ബസ് മോഷ്ടിച്ചതെന്ന് ലോറി ഡ്രൈവർ കൂടിയായ ബിനീഷ്…

Read More

ചടയമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മോഷണശ്രമം

ചടയമംഗലത്ത് ജ്വല്ലറിയിൽ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മോഷണശ്രമം. ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്കൂട്ടിയിൽ രക്ഷപ്പെട്ടു ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീലക്ഷ്മി ജ്വല്ലറിയിൽ മോഷണശ്രമം നടക്കുന്നത്. മാലയും കൊലുസും വാങ്ങാൻ എന്ന വ്യാജനെ എത്തിയ യുവാവ് ഏറെനേരം ജീവനക്കാരോട് വിലപേശൽ നടത്തി. ഒലിവിൽ ഒടുവിൽ കൊലുസു മാത്രം മതിയെന്ന് പറഞ്ഞ പ്രതി ജീവനക്കാർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇത് തടയാൻ എത്തിയ…

Read More

തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പാലിക്കണം

മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 19 വെള്ളി ) പകല്‍ 11 മണി മുതല്‍ തെന്മല പരപ്പാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കി

Read More

നാഷണൽ യുഎൻ വോളൻ്റിയേഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ലോക ഭൗമദിനാചരണത്തിൻ്റെ വിവിധ പരിപാടി സംഘടിപ്പിച്ചു

നാഷണൽ യുഎൻ വോളൻ്റിയേഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ലോക ഭൗമദിനാചരണത്തിൻ്റെ ഭാഗമായി വിവിധ സ്‌കൂളുകളിൽ നാഷണൽ UNV പ്രതിനിധിയും എഴുത്തുകാരനുമായ ദീപു ആർഎസ് ചടയമംഗലത്തിൻ്റെ നേതൃത്വത്തിൽ പാതയോരങ്ങളിൽ പ്ലാസ്റ്റിക് നീക്കം ചെയ്യുകയും വഴിയോരങ്ങളിലും വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു. National UN Volunters India -Participation സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടയമംഗലം എംജി എച്ച്എസിൽ ലെ ചടങ്ങിൽഅധ്യാപകർ, വിദ്യാർഥികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എച്ച്എം ഇൻചാർജ് ശ്രീ അനീഷ് വാസുദേവ് ​​അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ലതിക…

Read More

കുമ്മിൾ പഞ്ചായത്ത് പരിധിയിൽ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ആരോഗ്യ വിഭാഗത്തിന്റെയും എക്സൈസി ന്റെയും സംയുക്താഭിമുഖ്യത്തിൽ കുമ്മിൾ പഞ്ചായത്ത്‌ പരിധിയിലെ സ്കൂളുകളിൽ പുകയില നിയന്ത്രണ ബോധവൽക്കരണവും സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽനിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ഈടക്കുകയും ചെയ്തു. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ. ചടയമംഗലം റൈഞ്ച്എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് എ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മാരായ ഷാജി കെ, ഉണ്ണികൃഷ്ണൻ ജി സിവിൽ എക്സൈസ് ഓഫീസർ മാരായ ഉമേഷ്‌, രോഹിണി ആർ എന്നിവർ പങ്കെടുത്തു

Read More

അഞ്ചലിൽ രണ്ട് പേർ MDMA യുമായി പിടിയിൽ

അഞ്ചൽ ആലഞ്ചേരി കരുകോൺ റോഡിൽ കണ്ണങ്കോടിന് സമീപം കാറിൽ എംഡിഎംഐ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊല്ലം കോട്ടുക്കൽ പടിഞ്ഞാറേവയല സുരേഷ് മന്ദിരത്തിൽ മനോജ് (28) അഞ്ചൽ ഏറം പുത്തൻ വിള വീട്ടിൽ അലി ശർബാൻ (23) എന്നിവരാണ് പിടിയിലായത്.

Read More

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്….

Read More

പാലോട് പടക്ക കടയിൽ തീപിടിച്ചു ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More
error: Content is protected !!