നാഷണൽ യുഎൻ വോളൻ്റിയേഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ലോക ഭൗമദിനാചരണത്തിൻ്റെ ഭാഗമായി വിവിധ സ്‌കൂളുകളിൽ നാഷണൽ UNV പ്രതിനിധിയും എഴുത്തുകാരനുമായ ദീപു ആർഎസ് ചടയമംഗലത്തിൻ്റെ നേതൃത്വത്തിൽ പാതയോരങ്ങളിൽ പ്ലാസ്റ്റിക് നീക്കം ചെയ്യുകയും വഴിയോരങ്ങളിലും വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്‌തു. National UN Volunters India -Participation സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ചടയമംഗലം എംജി എച്ച്എസിൽ ലെ ചടങ്ങിൽ
അധ്യാപകർ, വിദ്യാർഥികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എച്ച്എം ഇൻചാർജ് ശ്രീ അനീഷ് വാസുദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ലതിക ടീച്ചർ, അശ്വതി ലക്ഷ്മി, സ്കൂൾ കൗൺസിലർ ജിഷ തുടങ്ങിയവർ പങ്കെടുത്തു.