fbpx

ചടയമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രധാന പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ വയോധികയുടെസ്വർണ്ണമാല ബൈക്കിൽഎത്തി പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ പ്രധാനപ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് സ്വദേശി 38 വയസ്സുള്ള റഹീമിനെയാണ് കടയ്ക്കൽ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചടയമംഗലം പോലീസ് അറസ്റ്റ് രേഖപെടുത്തിയത്. കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ മറ്റൊരു മാല പൊട്ടിക്കൽ കേസിൽ കിഴക്കേ കല്ലട പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്ന പ്രതിയെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ്…

Read More

ചിതറ കോത്തലയിൽ പൊതു റോഡിൽ ഇറങ്ങിയ 9 വയസ്സുകാരന് നേരെ ആക്രമണം

ചിതറ കോത്തലയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. പൊതുറോഡിൽ ഇറങ്ങിയ 9 വയസ്സുകരനെ ഷൈല എന്ന 58 കാരി ആക്രമിച്ചതായി പരാതി . ചിതറ ഗ്രാമ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട റോഡിൽ പഞ്ചായത്ത് കോണ്ക്രീറ്റ് ഉൾപ്പെടെ ചെയ്തതാണ് . എന്നാൽ ഈ റോഡ് ഷൈലയുടെ സ്വകാര്യ വഴി ആണെന്ന് പറഞ്ഞാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറയുന്നു. കുട്ടിയെ കല്ലെടുത്ത് എറിയുകയും തള്ളി ഇട്ടതായും പറയുന്നു ചിതറ പഞ്ചായത്തിലെ അംഗവും നാട്ടുകാരും ഉൾപ്പെടെ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്….

Read More

കായംകുളത്ത് 76 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ

കായംകുളം: കായംകുളത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ 27 വയസുകാരനായ പ്രതി നേരത്തെ കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ. കായംകുളം കൃഷ്ണപുരം സ്വദേശിനിയായ 76 വയസ്സുള്ള വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് ചാലായിൽ പടീറ്റതിൽ വീട്ടിൽ ഷഹാസ് (27) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിന്റെ…

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ ജനകീയ ജൈവ വൈവിദ്ധ്യരജിസ്റ്റർ ഭാഗം 2 പ്രകാശനം ചെയ്തു

ചിതറ ഗ്രാമപഞ്ചായത്ത് ബൈയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ ചിതറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ്. മുരളി പ്രകാശനം ചെയ്‌തുവൈസ് പ്രസിഡന്റ്‌ ആർ. എം. രജിത അധ്യക്ഷനായ ചടങ്ങിൽ ബി. എം. സി. കൺവീനർ പ്രിജിത്ത്. പി. അരളീവനം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ആറുമാസക്കാലമായി ബിഎംസി കൺവീനറും അരിപ്പ വാർഡ് മെമ്പറുമായ പ്രിജിത്ത് പി അരളീവനത്തിന്റ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഇരുപത്തിമൂന്ന് വാർഡുകളിലായി പഠനം നടത്തി രജിസ്റ്റർ തയ്യാറാക്കിയത്.അത്യപൂർവമായ ഒരു ജൈവവൈവിദ്ധ്യശേഖരം തന്നെ…

Read More

സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി

കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു….

Read More

കുമ്മിൾ ഗവർമെന്റ് ITI യിലെ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം ; ITI ഉപരോധിച്ച് വിദ്യാർത്ഥികൾ

കുമ്മിൾ ITI യിൽ സെപ്റ്റിക് ടാങ്ക് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ , തുടർന്ന് ITI ഉപരോധിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. സ്‌പെറ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾ ദുരിത പഠനം നയിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി എന്ന് വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ITI യിൽ പബ്ലിക് മാർക്കറ്റിലെ ടോയ്‌ലറ്റ് ആണ് താൽകാലികമായി ഉപയോഗിച്ച് വരുന്നത്. മാർക്കറ്റിലെ ടോയ്‌ലറ്റ് പൊതു ജനങ്ങളും ഉപയോഗിച്ച്…

Read More

ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ ചുറ്റളവിൽ പുകയില നിരോധിത മേഖല എന്ന ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങൾക്കും. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും ഗ്രാമപഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയ സ്‌ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി

Read More

അഞ്ചൽ ആയൂർ റോഡിൽ KSRTC ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

അഞ്ചൽ ആയൂർ റോഡിൽ ബസ് ഐസ് പ്ളാന്റിന് സമീപം KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞത്. ടെമ്പോയും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അയൂരിൽ നിന്നും അഞ്ചലിലേക്ക് വന്ന വാഹനവും ,അഞ്ചലിൽ നിന്നും അയൂരിലേക്ക് പോയ KSRTC ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെമ്പോയുടെ മുൻഭാഗം പൂർണമായും തകർന്നു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വാഹനം കൂട്ടിയിടിച്ച സ്ഥലത്ത് വാഹനത്തിന് പോകാൻ മതിയായ ഇടമില്ലാതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡിന്റെ ഇരുവശത്തും റോഡ് നിർമാണത്തിന് ഉള്ള സാധനങ്ങൾ…

Read More

ചിതറ കിഴക്കുംഭാഗം സ്വദേശി കഞ്ചാവുമായി  പോലീസ് പിടിയിൽ

അരുവിക്കര കളത്തറ യിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കുംഭാഗം കളത്തറ നജിമൻസിലിൽ ഇബ്രാഹിം മകൻ 36 വയസുള്ള ദിൽഷമോൻ ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിക്കണം എന്ന നിർദേശം നൽകിയതിനെ തുടർന്ന് രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചപ്പോഴാണ് ഒടീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷയുടെ വീട്ടിൽ പോലീസ് റെയ്ഡ്…

Read More

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകിപീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചൽ വയലാ സ്വദേശി 32 വയസ്സുള്ള ശ്യാംകുമാറാണ് പോലീസിന്റെ പിടിയിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാവുകയും ശ്യാംകുമാർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച പലതവണ പീഡിപ്പിച്ചു . അതിനു ശേഷം ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയും ചെയ്തു. എന്നാൽ ഏറെ നാളുകൾക്കു ശേഷം ശ്യാംകുമാർ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയുംപുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു….

Read More