fbpx

ചിതറ വളവുപച്ചയിൽ നിന്നും ബുള്ളറ്റ് മോഷണം; പ്രതികൾ പിടിയിൽ

വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ പോലീസ് പിടിയിൽ 10.05.2024 തീയതിനാലു മണിയോടുകൂടി  കൊല്ലായിൽ സ്വദേശികളായ നൗഫൽ 20മുഹമ്മദ് ഇർഫാൻ 21ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന് വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയുംബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്. ചിതറയുള്ള…

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം

ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത് . വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Read More

കടയ്ക്കൽ തുടയന്നൂരിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു

കടയ്ക്കലിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തുടയന്നൂർ കുന്നുവിള വട്ടപ്പാട്. അർജുനൻ എന്ന വ്യക്തിയുടെ വീടിന്റെ മേൽക്കൂര തകർന്നു വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ചിതറ കടയ്ക്കൽ മടത്തറ മേഖലയിൽ അനവധി കൃഷിനാശവും ഉണ്ടായിട്ടുണ്ട്. തുടയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമൃത സ്ഥലത്തെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ ഉള്ളവർ സ്ഥലം സന്ദർശിച്ചു

Read More

കിഴക്കുംഭാഗം തടിമില്ലിൽ വൻ തീ പിടുത്തം

കൊല്ലം ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറകിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്. കടക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്. എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.. കടക്കൽ,…

Read More

ഐരക്കുഴിയിലും കണ്ണടച്ച് ഹൈമാക്‌സ് ലൈറ്റ്; പരാതിയുമായി നാട്ടുകാർ

ഐരക്കുഴി ഇരുട്ടിലായിട്ട് ഒരു മാസത്തോളമാകുന്നു . പലവട്ടം നാട്ടുകാർ പരാതിയുമായി ജനപ്രതിനിധികളെ കണ്ടു എങ്കിലും ഫലമുണ്ടായില്ല എന്നും നാട്ടുകാർ പറയുന്നു ഓരോ പദ്ധതി പ്രകാരം കൊണ്ട് വരുന്ന വികസന പ്രവർത്തനങ്ങൾ കേടുപാടുകൾ പരിഹരിച്ച് നിലനിർത്താൻ ആരും തയ്യാറാകുന്നില്ല എന്നും നാട്ടുകാർ പറയുന്നു. ഈ മേഖലയിൽ മോഷണം പെരുകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അത് കൊണ്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ട് ഐരക്കുഴിയിലെ ഹൈമാക്‌സ് ലൈറ്റിന് പരിഹാരം കാണണം എന്ന് കൂടി നാട്ടുകാർ പറയുന്നു

Read More

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ…

Read More

മടത്തറ കൊല്ലായി ഭാഗത്ത് ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു

മടത്തറ കൊല്ലായിൽ ഭാഗത്ത് വേനൽ മഴ ആശ്വാസം മായി . എന്നാൽ മഴയോടൊപ്പം അതിശക്തമായ ഇടി മിന്നലുമാണ് ഉണ്ടായത്. മിന്നലിൽ രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. തീ ശ്രദ്ധിയിൽ പെട്ട പ്രദേശ വാസികൾ ഉടൻ തീ അണച്ചു. കൊല്ലായിലിൽ നിന്ന് ചക്കമല റോഡിൽ ആണ് സംഭവം .

Read More

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ധിക്കുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുന്നുംപുറം ഇളമ്പഴന്നൂർ ന്യുജാദ് മനസിലിൽ 34 വയസുള്ള ചെമ്പൻ ഷാൻ, കല്ലുവാതിക്കൽ വട്ടാക്കുഴിക്കൽ സുധിഭവനിൽ 26 വയസുള്ള മുടിയൻ എന്ന സൂചിലാൽ, ചടയമംഗലം ഇളമ്പഴന്നൂർ ചരുവിള വീട്ടിൽ 26 വയസുള്ള അജാസ് എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കിളിമാനൂർ സ്വദേശിയായ കൃഷ്ണനുണ്ണി, പ്രദീഷ്,…

Read More

കിഴക്കുംഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ ; ബസ് റൂട്ട് മുടങ്ങി

ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം . മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല…

Read More

പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് എടുത്തു. തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. യുവാവിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

Read More